ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാര് ചോദ്യത്തിന് ഉത്തരം. കാർഡിനൽ കോൺക്ലേവിന്റെ രണ്ടാം ദിവസം നടന്ന നാലാം ഘട്ട വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റ് ആണ് പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പോപ്പ് ലിയോ പതിനാലാമൻ എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയും റോമാ രൂപതയുടെ മെത്രാനും വത്തിക്കാൻ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ ഭരണാധികാരിയുമാണ് മാർപാപ്പ. സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ് യേശുക്രിസ്തു ഏല്‍പ്പിച്ചതെന്നും ഈ അപ്പസ്തോലനായ പത്രോസില്‍നിന്ന് സഭാനേതൃത്വാവകാശം പിന്തുടരുന്നവരാണ് പാപ്പമാർ എന്നുമാണ് വിശ്വാസം. പാപ്പമാർ പത്രോസിന്റെ പിൻഗാമികളാണെന്ന ഈ വിശ്വാസമാണ് പാപ്പയുടെ അധികാരത്തിന്റെ മേലുള്ള വിശ്വാസത്തിന് ആധാരം. മാമോദീസ സ്വീകരിച്ച കത്തോലീക്കാ വിശ്വാസിയായ ഏതൊരു പുരുഷനും മാർപാപ്പയാകാമെന്നാണ് വിശ്വാസം. എന്നാല്‍ കഴിഞ്ഞ 700 വർഷമായി കർദിനാള്‍മാരില്‍ നിന്നാണ് പാപ്പയെ തിരഞ്ഞെടുത്തിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക