പാലോട് ഒരു വീട്ടില്‍ നിന്നും കണ്ടെത്തിയത് 75 അണലിക്കുഞ്ഞുങ്ങളെ. പാമ്ബുപിടിത്തക്കാരിയുടെ നേതൃത്വത്തില്‍ എട്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് അണലിക്കുഞ്ഞുങ്ങളെ മുഴുവന്‍ കണ്ടെടുത്തത്. പാാലോട് നന്ദിയോട് രാഹുല്‍ ഭവനില്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നാണ് പാമ്ബുപിടിത്തക്കാരി നന്ദിയോട് രാജി അണലിക്കുഞ്ഞുങ്ങളെ പിടികൂടിയത്.
ഞായര്റാഴ്ച്ച രാത്രി നായ ബഹളം ഉണ്ടാക്കുന്നത് പരിശോധിച്ചപ്പോഴാണ് വലിയ അണലിയെ വീട്ടുകാര്‍ കാണുന്നത്.തുടര്‍ന്ന് പാമ്ബിനെ കാണാതായി. ഇന്നലെ രാവിലെ വീടിന്റെ പരിസരത്ത് അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തി.തുടര്‍ന്ന് നന്ദിയോട് രാജിയെ വിവരം അറിയിച്ചു.
രാജി നടത്തിയ തിരച്ചിലിലാണ് 75 അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. രാവിലെ 10 മണി മുതല്‍ ആരംഭിച്ച തിരച്ചില്‍ വൈകിട്ട് 6 മണിവരെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ എല്ലാം പിടികൂടിയതെന്ന് രാജി പറയുന്നു. എന്നാല്‍ അമ്മ അണലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടികൂടിയ പാമ്ബുകളെ പാലോട് വനംവകുപ്പിനു കൈമാറി.
തിരുവനന്തപുരം പാലോട് – നന്ദിയോട് വീട്ടിൽ നിന്നും 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി; രാവിലെ 10 മണിയോടെ തുടങ്ങിയ പാമ്പു പിടുത്തം അവസാനിച്ചത് വൈകിട്ട് 6 മണിയോടെ #trivandrum #NewsUpdate #LatestNews #snake
Posted by Manorama News TV on Monday, April 21, 2025





