കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് മർദനം. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പ്രതി റംഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് കേസിന് ആസ്പദമായ സംഭവം.

ബസിന്‍റെ പിൻസീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി നിഷാദിനെ, ഒപ്പം യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവറും പറമ്ബില്‍ബസാർ സ്വദേശിയുമായ റംഷാദാണ് ക്രൂരമായി അക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ആയിരുന്നു ആക്രമണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിഷാദിന്‍റെ തോളില്‍ പ്രതി റംഷാദ് കൈവച്ചത് മാറ്റാൻ പറഞ്ഞതാണ് പ്രകോപന കാരണം. നിഷാദിന്‍റെ മുഖത്ത് അടിക്കുകയും, നെഞ്ചില്‍ ചവിട്ടേല്‍ക്കുന്നത് ബസില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പിന്നീട് ബലംപ്രയോഗിച്ച്‌ റംഷാദ് നിഷാദിനെ ബസില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു. നിഷാദിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 13000 രൂപ വിലയുള്ള മൊബൈല്‍ ഫോണും, 4500 രൂപയും പ്രതി ബലംപ്രയോഗിച്ച്‌ കവർന്നെടുത്തതായും പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക