നവിമുംബൈ:മുംബൈയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മഹാ നഗരത്തെ ചേർത്ത് പിടിച്ച മലയാളിയാണ് ഡോംബിവ്‌ലി നിവാസിയായ റെന്നി ഫിലിപ്പോസ്.

ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിലെ പബ്ലിക് NCDs പ്രിന്റിങ്ങിൽ, കഴിഞ്ഞ 5 വർഷം ആയി ഒന്നാം സ്ഥാനത്തുള്ള എംജിഎം പ്രിന്റ് ടെക് എംഡി റെന്നി ഫിലിപ്പോസ് ആണ്, തൻ്റെ നാടായ പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിൽ ഈ വർഷവും ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വയം തൊഴിൽ ചെയ്ത് സ്വയം പര്യാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഈ വരുന്ന മേയ് മാസം ആദ്യ വാരംഅർഹതപ്പെട്ട 100 പേർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്യുന്നത്.

കഴിഞ്ഞ വർഷം, നിർധനരായ 5 പെൺകുട്ടികളുടെ, വിവാഹത്തിന് സാമ്പത്തിക സഹായവും, നാട്ടിലും മുംബൈയിലും ഉള്ള ചില സ്കൂൾ കുട്ടികൾക്ക്, കുടയും ബാഗും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു.

കർഷകരും കർഷകത്തൊഴിലാളികളും ഏറ്റവും കൂടുതൽ ഉള്ള, അപ്പർകുട്ടനാടൻ പ്രദേശമായ നിരണത്ത് നിന്നും പിറവിയെടുക്കുന്ന, പുതിയ ചുണ്ടൻ വള്ളം ആയ, പുണ്യാളൻ നിരണം ചുണ്ടൻ്റ് മലർത്തൽ കർമ്മത്തിനോട് ചേർന്നാണ് തയ്യൽ മെഷീൻ വിതരണം ചെയ്യുന്നത്.വള്ള സമിതിയുടെ പ്രസിഡൻ്റ് കൂടി ആണ് റെന്നി ഫിലിപ്പോസ്.

മുംബൈയിൽ സാമൂഹ്യ സംസ്ക്കാരിക രംഗത്തെ സജീവ സാനിധ്യമാണ് പത്തനംതിട്ട സ്വദേശിയായ റെന്നി ഫിലിപ്പ്.

അതേസമയം വളരെ സാധാരണക്കാരായ നാട്ടുകാരുടെ മേൽനോട്ടത്തിൽ ആണ് വള്ളം പണി മുന്നോട്ട് പൊയ്‌കൊണ്ടിരിക്കുന്നതെന്നും തങ്ങളുടെ വള്ളം നീറ്റിൽ ഇറങ്ങുന്നതിനു മുൻപേ തന്നെ ഇത്രയും വലിയൊരു കാരുണ്യ പ്രവർത്തനം നടത്താൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് നാട് മുഴുവനെന്നും റെന്നി ഫിലിപ്പോസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക