മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയൻ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.കറുപ്പ് ക്രോപ്പ് ടോപ്പും ലൂസ് ഫിറ്റ് പാന്റ്‌സുമാണ് രജിഷയുടെ ഔട്ട്‌ഫിറ്റ്. ഈ ഔട്ട് ഫിറ്റിന് ഇണങ്ങുന്ന വിധം പോണി ടെയില്‍ ഹെയർ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുന്നു.
തന്റെ ‘അവർ ഗ്ളാസ്” ശരീരഘടന വ്യക്തമാക്കുന്ന രീതിയിലെ ചിത്രങ്ങളാണ് രജിഷ പങ്കുവച്ചത്. ചുവപ്പ് പശ്ചാത്തലത്തിലെടുത്ത ഈ ചിത്രങ്ങള്‍ നിമിഷനേരത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു. നടിമാരായ ദീപ്‌തി സതി, അപർണ ബാലമുരളി, നൈല ഉഷ, മമിത ബൈജു, ശ്രിന്ധ, റീനു മാത്യൂസ്, അനിഖ സുരേന്ദ്രൻ ഉള്‍പ്പെടെ നിരവധി പേരാണ് രജിഷയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.







