മുനമ്ബം ഭൂമി തർക്കം വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ഒരു മഞ്ഞുകട്ടയുടെ മുകള്‍ ഭാഗം മാത്രമാണ് എന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ . എന്തുകൊണ്ടാണ് ലോകത്തിലെ എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും വഖഫ് വസ്തുവഹകള്‍ ഇല്ലാത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്ബോഴാണ് വഖഫ് ഇസ്ലാം മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമാണോ എന്ന ചോദ്യം ഉയരുന്നത് എന്ന് കെ. എസ്.രാധാകൃഷ്ണൻ പറഞ്ഞു.
എന്താണ് വഖഫ് വസ്തുവഹകള്‍? . മുസ്ലീങ്ങളുടെ മതപരവും ജീവകാര്യണ്യ പരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അചഞ്ചല ഇസ്ലാമിക മതവിശ്വാസിയായ ഒരാള്‍ സമർപ്പിക്കുന്ന ധനമാണ് വഖഫ് വസ്തുവഹകള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
മുനമ്ബം ഭൂമി തർക്കം വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ഒരു മഞ്ഞുകട്ടയുടെ മുകള്‍ ഭാഗം മാത്രമാണ്. ഇന്ത്യയില്‍ കടന്നു കയറി ഇന്ത്യയെ ഇസ്ലാമിക മതരാഷ്ടമാക്കി മാറ്റാൻ ശ്രമിച്ച ഇസ്ലാമിക ആക്രമണകാരികളായ രാജാക്കന്മാരുടെ ആസൂത്രിതമായ ശ്രമം അതിന്റെ അടിയില്‍ ആണ്ടുകിടക്കുന്നുണ്ട്. ഭൂമിയും സമ്ബത്തും അല്ലാഹുവിന്റേതായി കഴിഞ്ഞാല്‍ ആ പ്രദേശം സ്വാഭാവികമായും ഇസ്ലാം മതഭരണ പ്രദേശമായി മാറും. നിഷ്‌കളങ്കത നടിച്ചു കൊണ്ട് മുനമ്ബം വഖഫിനെ സർവ്വാത്മനാ പിൻതുണക്കുന്ന മുസ്ലീം ലീഗ് അടക്കുള്ള മതസംഘടനകള്‍ക്ക് ഇക്കാര്യം അറിയാവുന്നതുമാണ്.
സംശയിക്കേണ്ട, മുസ്ലീങ്ങളുടെ മതപരവും ജീവകാര്യണ്യ പരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അചഞ്ചല ഇസ്ലാമിക മതവിശ്വാസിയായ ഒരാള്‍ സമർപ്പിക്കുന്ന ധനമാണ് വഖഫ് വസ്തുവഹകള്‍. ഇസ്ലാം മതവിശ്വാസികള്‍ അല്ലാത്തവർ അവരുടെ വസ്തുവഹകള്‍ വഖഫ് ചെയ്യാനും പാടില്ല. കാരണം, വഖഫ് ഒരു മതാചാരമാണ്. അതു നല്‍കുന്നവരും അതിന്റെ ഗുണഭോക്താക്കളും മുസ്ലീങ്ങളായിരിക്കണം. മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സേവനമാണത്. എന്നാല്‍ മുസ്ലീം ഭരണാധികാരികള്‍, വിശേഷിച്ചും മുഗള്‍ രാജക്കന്മാർ, വഖഫിനെ മതസാമ്രാജ്യ വികസനത്തിന്റെ ഭാഗമാക്കി മാറ്റി. ഏതെങ്കിലും ഒരു പ്രദേശത്തെ ഭൂമിയും മറ്റ് സമ്ബത്തും ഇസ്ലാം മതത്തിന്റേതായി കഴിഞ്ഞാല്‍ ആ പ്രദേശം സ്വാഭാവികമായും ഇസ്ലാം മതരാജ്യമായി മാറും. 2047ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാൻ പ്രതിജ്ഞയെടുത്തിരിക്കുന്ന ഇസ്ലാമിക സംഘടനകള്‍, കേരളത്തിലടക്കം, ഭൂമി പറയുന്ന വിലക്ക് വാങ്ങി കൂട്ടി ലാന്റ് ജിഹാദ് നടത്തിയതും ഓർക്കുക. ഏത് ദൈവത്തിന്റെ പേരിലാണെങ്കിലും അന്യന്റെ ഭൂമി പിടിച്ചു പറിച്ചെടുക്കുന്നത് തെമ്മാടിത്തം തന്നെ.
ഹിജ്‌റക്ക് ശേഷം ഒരു ഈന്തപ്പന തോട്ടം ഇസ്ലാം മതവിശ്വാസികളുടെ ജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങള്‍ക്കായി പ്രവാചകനായ മുഹമ്മദ് മാറ്റി വെച്ചു എന്നു ഹദീസില്‍ പരാമർശമുണ്ടെങ്കിലും വഖഫ് നിർബ്ബന്ധിത മതചര്യയായി ഖുർആൻ നിർദ്ദേശിക്കുന്നില്ല. എന്നാല്‍, ഇസ്ലാമിക മതരാഷ്ട വ്യാപനത്തിനായി മുസ്ലീം ഭരണാധികാരികള്‍ വഖഫിനെ ഉപയുക്തമാക്കി എന്നതും നിഷേധിക്കാനാവില്ല.
എന്തുകൊണ്ടാണ് ലോകത്തിലെ എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും വഖഫ് വസ്തുവഹകള്‍ ഇല്ലാത്തത്?
ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്ബോഴാണ് വഖഫ് ഇസ്ലാം മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമാണോ എന്ന ചോദ്യം ഉയരുന്നത്. പള്ളിയും മദ്രസയും ഖബർസ്ഥാനും പോലെ ഒരു മുസ്ലിം രാഷ്ട്രത്തിലും വഖഫ് രൂപീകരിക്കപ്പെടുന്നില്ല. ഖലീഫ ഉമ്മർ, ഖൈബറിലുള്ള ഒരു തുണ്ടു ഭൂമി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി ദാനം ചെയ്തതോടെ വഖഫ് ആരംഭിച്ചു എന്നാണ് ഹദീസുകള്‍ പറയുന്നത്. നിലവിലുള്ള രേഖകള്‍ അനുസരിച്ച് 859ലാണ് വഖഫിന്റെ ചരിത്രം തുടങ്ങുന്നത്. മൊറോക്കേയില്‍ അല്‍ ഖൂറാവയ്യിൻ സർവ്വകലാശാല വഖഫ് ധനം സ്വീകരിച്ചു തുടങ്ങിയതാണ് എന്നു കാണുന്നു. ഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും വഖഫ് ചെയ്യുക എന്നത് അനിവാര്യമായ മതാചാരമായും കരുതുന്നില്ല. നിയമാനുസരണം വഖഫ് നടപടിക്രമങ്ങള്‍ തുടങ്ങുന്നത് ഒൻപതാം നൂറ്റാണ്ടിലാണ്.
പത്താം നൂറ്റാണ്ടില്‍ പാരീസില്‍ വഖഫ് വസ്തുവഹകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലാകട്ടെ, അനിവാര്യമായ ഇസ്ലാമിക മതാചാരമായി വഖഫിനെ കണക്കാക്കുകയും ചെയ്യുന്നു.വഖഫ് ഒരു കരാറായിട്ടാണ് ഇസ്ലാമിക ലോകം കരുതുന്നത്. പ്രായപൂർത്തിയായ, ചിത്തരോഗമില്ലാത്ത,സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും അതില്‍ തീരുമാനമെടുക്കാനും വൈഭവമുള്ള വ്യക്തിക്ക് മാത്രമെ വഖഫ് ചെയ്യാനുള്ള തീരുമാനം എടുക്കാൻ അവകാശുള്ളത്. വഖഫ് ചെയ്യുന്ന വസ്തുവില്‍ വഖഫ് ചെയ്യുന്ന വ്യക്തിക്ക് നിയമപരമായ സമ്ബൂർണ്ണ അവകാശ അധികാരങ്ങള്‍ ഉണ്ടായിരിക്കണം. പാപ്പരായവന് വഖഫ് ചെയ്യാനുമാകില്ല. പൊതുസ്വത്ത് വഖഫ് ചെയ്യാൻ ആർക്കും അധികാരവുമില്ല. അവനവന്റെ വസ്തുവഹകള്‍ നിരുപാധികമായി ജീവകാരുണ്യം ലക്ഷ്യമാക്കി സമർപ്പിച്ചിരിക്കണം എന്നാണ് വ്യവസ്ഥ.
വസ്തുവഹകള്‍ ദാനം ചെയുന്ന വ്യക്തിയെ വഖഫി എന്നും വസ്തുസ്വീകരിക്കുന്ന വ്യക്തിയെ മുത്തവല്ലി എന്നും പറയുന്നു. വഖഫി ഇസ്ലാം സ്വത്ത് വഖഫ് ചെയ്യുമ്ബോള്‍ അയാള്‍ ഇസ്ലാം മതവിശ്വാസിയായിരിക്കണം. അയാള്‍ക്ക് സമ്ബൂർണ്ണ അധികാരുള്ള വസ്തുവഹകള്‍ മാത്രമെ വഖഫ് ചെയ്യാനും പാടുള്ളു. ഹദീസില്‍ വഖഫിനായി പറയുന്ന നിയമത്തിന്റെ സംക്ഷിപ്തമാണിത്. തായത്, വഖഫ് രൂപീകൃതമാകുന്നത് ഖുർആൻ അനുസരിച്ചല്ല, ഹദീസിനെ ആശ്രയിച്ചാണെന്നു സാരം.
ഇസ്ലാമിക രാജ്യങ്ങളില്‍ തന്നെ ഏകീകൃതമായ വഖഫ് നിയമവ്യവസ്ഥകള്‍ ഇല്ല. കുവൈറ്റ് ,ഖത്തർ എന്നീ ഗള്‍ഫ് ഇസ്ലാമിക രാജ്യങ്ങള്‍ കേന്ദ്രീകൃതമായ വഖഫ് സംവിധാനമാണ് പിൻതുടരുന്നത്. എന്നാല്‍ ഇന്ത്യോനേഷ്യയില്‍ വികേന്ദ്രികൃതമായ വഖഫ് നിയമമാണ് നിലവിലുള്ളത്. മലേഷ്യയിലാകട്ടെ വഖഫ് വ്യവസ്ഥ പ്രാദേശികവുമാണ്. വഖഫിയ്ക്കും മുത്തവല്ലിക്കും , ദൈവനാമത്തില്‍, പരസ്പര സമ്മതത്തോടെ, സ്വന്തം കുടുംബം, സ്വന്തം സുമുദായം, എന്നിങ്ങനെ ആരുടെ ജീവകാരുണ്യ പ്രവർത്തനത്തിനുമായി സ്ഥാവര ജംഗമസ്വത്തുക്കള്‍ വഖഫ് ചെയ്യാൻ കഴിയും. അങ്ങനെ വഖഫ് ചെയ്യുന്ന സ്വത്തുക്കള്‍ ആ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാനും കഴിയൂ.
പൊതുസ്വത്ത് വഖഫ് ചെയ്യാൻ പാടില്ല എന്ന് ഹദീസ് വിലക്കുന്നുണ്ടെങ്കിലും മുഹമ്മദ് ഗോറി എന്ന ഇന്ത്യൻ മുസ്ലിം ഭരണാധികാരി രണ്ട് ഗ്രാമങ്ങള്‍ വഖഫ് ചെയ്തതായി രേഖയുണ്ട്. രണ്ടു ഗ്രാമങ്ങളും പൊതുസ്വത്തായിരുന്നു. ഒരു അനിസ്ലാമിക സമൂഹത്തില്‍ പൊതുസ്വത്തിനുമേല്‍ അനിസ്ലാമികള്‍ക്കും അവകാശമുണ്ട്. അനിസ്ലാമികള്‍ കാഫിറിങ്ങളാണ്. അവരുടെ സ്വത്ത് അല്ലാഹുവിന് ഹറാമാണ്. അതുകൊണ്ട് ആ സ്വത്ത് വഖഫ് ചെയ്യരുത്. ഗോറിയുടെ പാത പിൻതുടർന്ന് പല ഇസ്ലാമിക ഭരണാധികാരികളും പൊതുസ്വത്ത് വഖഫാക്കി മാറ്റിയ ചരിത്രവും ഇന്ത്യയില്‍ കാണാൻ കഴിയും. സമകാലിക ഇന്ത്യയില്‍ ആരുടെ സ്വത്തും വഖഫാക്കാൻ നിയമവും നിലനില്‍ക്കുന്നു. അങ്ങനെ, ഇപ്പോള്‍, നിലനില്‍ക്കുന്ന വഖഫ് നിയമംമനുഷ്യനെയും അല്ലാഹുവിനെയും ഒരു പോലെ ചതിക്കുന്നു.
ഒരിക്കല്‍ വഖഫായ വസ്തു എന്നേക്കും വഖഫ് ആണ് എന്നു പറയുന്നതും ശരിയല്ല. വഖഫ് വസ്തുക്കളെ വഖഫ് വസ്തുക്കള്‍ അല്ല എന്നു വിധിക്കാൻ മതന്യായാധിപനായ കാദിക്ക് അവകാശമുണ്ട് എന്നും കാണുന്നുണ്ട്. ഒരിക്കല്‍ വഖഫായാല്‍ എന്നേക്കും വഖഫ് എന്നു വാദിക്കുന്നവർ പറയുന്ന പ്രധാനകാരണം അല്ലാഹുവിന് സമർപ്പിക്കപ്പെട്ട വസ്തുവഹകളെ അതില്‍ നിന്നും മാറ്റാൻ മനുഷ്യന് അധികാരമില്ല എന്നാണ്. ഇസ്ലാം മതവിശ്വാസം അനുസരിച്ച് അല്ലാഹു അദൃശ്യനാണ്. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ടും മനസ്സുകൊണ്ടും അല്ലാഹുവിനെ അറിയാനാകില്ല. അതുകൊണ്ട്, അല്ലാഹുവിന് സമർപ്പിക്കപ്പെട്ട വസ്തു, അല്ലാഹുവിന്റെ ഇംഗിതം അറിയാതെ എടുത്തു മാറ്റുന്നത് ശരിയല്ല. അല്ലാഹു ആണെങ്കില്‍ നേരിട്ടു മനുഷ്യരോട് സംസാരിക്കാറുമില്ല. അല്ലാഹു സംസാരിക്കുന്നത് മാലാഖമാരിലൂടെയാണ്. മാലാഖമാരാകട്ടെ അക്കാര്യം പ്രവാചകന്മാരിലൂടെയാണ് മനുഷ്യരെ അറിയിക്കുന്നത്. അതു കൊണ്ടാണ് ഗബ്രിയേല്‍ പ്രവാചകൻ മുഹമ്മദിലൂടെ ഖുർആൻ വെളിവാക്കിയത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് മുഹമ്മദ് അന്ത്യപ്രവാചകനാണ്. അതുകൊണ്ട്, ഇനി പ്രവാചകനിലൂടെ മനുഷ്യന് ദൈവഹിതം അറിയാനുമായില്ല. ഇക്കാരണങ്ങള്‍ കൊണ്ട്, വസ്തുവഹകള്‍ ഒരിക്കല്‍ അല്ലാഹുവിന് വഖഫായി നല്‍കിയാല്‍ അവതിരിച്ചെടുക്കാനാകില്ല.
ഈ വാദഗതി ശരിയാണെങ്കില്‍, വഖഫ് വസ്തുവഹകള്‍ വഖഫല്ല എന്നു വിധിക്കാൻ മതന്യായാധിപനായ കാദിക്ക് എങ്ങനെ കഴിയും? കാദി പ്രവാചകനല്ല. പ്രവാചകനല്ലാത്തതുകൊണ്ട് ആ മാന്യദേഹത്തിന് ഗബ്രിയേല്‍ മാലാഖയെ കാണാനാകില്ല. ദൈവഹിതം അറിയാതെ എങ്ങനെയാണ് കാദി ദൈവത്തിനു വേണ്ടി തീരുമാനമെടുക്കുന്നത്? മാത്രമല്ല, ഇസ്ലാം മതവിശ്വാസം അനുസരിച്ച് ലോകാലോകങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹു ആണ്. സ്വാഭാവികമായും ഭൂമി അടക്കം സകല വസ്തുവഹകളും അല്ലാഹുവിന്റെ സൃഷ്ടികളാണ്. അവയുടെ ഉടമ അല്ലാഹു ആണ് ; മനുഷ്യരല്ല. അങ്ങനെയെങ്കില്‍ , അല്ലാഹുവിന്റെ സ്വത്ത് മോഷ്ടിച്ച് അല്ലാഹുവിന് നല്‍കലാണ് മനുഷ്യരുടെ വഖഫ് സ്വത്തു സമർപ്പണം എന്നു കരുതേണ്ടി വരുമല്ലോ.
വഖഫ് സമർപ്പണം എഴുതി നല്‍കുന്നതിനോടൊപ്പം വാക്കാല്‍ പ്രഖ്യാപിക്കുകയും വേണമെന്ന് ഇസ്ലാമിക രാജ്യങ്ങളിലെ വഖഫ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇന്ത്യയിലെ വഖഫ് നിയമത്തില്‍ ഈ വ്യവസ്ഥകള്‍ ഒന്നുമില്ല. സ്വന്തം വസ്തു സ്വമേധയാ സുവ്യക്തമായ നിശ്ചയത്തോടെ വഖഫി മുത്തവല്ലിക്ക് നല്‍കണം എഴുത്തിലൂടെയും വാക്കിലൂടെയും നല്‍കണം എന്ന വ്യവസ്ഥ ഇന്ത്യൻ നിയമത്തില്‍ ഇല്ല. അന്യന്റെ മുതല്‍, ഒരു മുസല്‍മാൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ആ വസ്തുവും വഖഫാക്കി പ്രഖ്യാപിക്കാൻ പ്രസ്തുത മുസല്‍മാന് ഇന്ത്യൻ വഖഫ് നിയമം അനുവാദം നല്‍കുന്നു. മാത്രമല്ല, പൊതുമുതല്‍ വഖഫ് ആക്കി പ്രഖ്യാപിക്കാനും നിയമത്തില്‍ മതിയായ വ്യവസ്ഥയുണ്ട്. യഥാർത്ഥത്തില്‍ ഇന്ത്യയിലെ ഭൂമിഇസ്ലാമിക വഖഫ് ഭൂമിയാക്കി മാറ്റാൻ ഈ നിയമത്തില്‍ പഴുതുണ്ട് എന്നു സാരം. ഇതിനു ന്യായീകരണം കണ്ടെത്താനും ഇസ്ലാം മതത്തില്‍ വേണ്ടത്ര വിശ്വാസയുക്തിയുണ്ട്. ലോകം അല്ലാഹുവിന്റെ സൃഷ്ടിയായതുകൊണ്ടും അല്ലാഹുവിന്റെ അനുയായികള്‍ഇസ്ലാം മതവിശ്വാസികള്‍ ആയതു കൊണ്ടും ഭൂമിയുടെ ഉടമസ്ഥതയും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അവർ കരുതുന്നു. ദാറുള്‍ ഇസ്ലാം എന്ന ഇസ്ലാമികലോക സാമ്രാജ്യ സങ്കല്പത്തിന്റെ യുക്തിയും ഇത് തന്നെയാണ്.
മത പ്രചാരണത്തിന്റെ ഭാഗമായി ഭൂമിയിലുള്ള അവകാശവും അധികാരവും ഉറപ്പിക്കുക എന്നതും ഇസ്ലാമിക അജണ്ടയായി തീർന്നതും ഇതുകൊണ്ട് തന്നെ,സൗദി അറേബ്യയില്‍ 33229 വഖഫ് വസ്തുക്കളാണ് ആകെയുള്ളത്. ഇന്ത്യയിലാകട്ടെ 872 282 വഖഫ് വസ്തുവഹകള്‍ ഉണ്ട്. ഇവയില്‍ 9.4 ലക്ഷം ഏക്കർ കൃഷിഭൂമി തന്നെയാണ്. ഓരോരോ കാലത്ത് പൊതുസ്വത്ത് വഖഫ് ആക്കി മാറ്റിയ നവാബുമാരും പ്രമാണിമാരുമാണ് ഇത്രക്ക് സ്വത്ത് വഖഫിന് നേടിക്കൊടുത്തത്. കേരളത്തില്‍ മാത്രം 53282 വഖഫ് വസ്തുവഹകള്‍ ഉണ്ട്. അതിലൊന്നാണ് മുനമ്ബം. മുനമ്ബം ഭൂമി ഒരു സേട്ട് തിരുവിതാംകൂർ സർക്കാരില്‍ നിന്നും പാട്ടത്തിന് എടുത്തതാണ്. പാട്ടഭൂമിയില്‍ പാട്ടക്കുടിയാന് ക്രയവിക്രയ അധികാരമില്ല. എന്നിട്ടും ആ ഭൂമി സേട്ടുവിന്റെ അനന്തരാവകാശിയായ മറ്റൊരു സേട്ടു അതു വഖഫ് ഭൂമിയാക്കി മാറ്റി. മുനമ്ബം ഒരു സൂചകം മാത്രമാണ്. ഇങ്ങനെ അന്യന്റെ വസ്തുവഹകള്‍ വഖഫാക്കി മാറ്റിയതു കൊണ്ടാണ് വഖഫ് വസ്തുവഹകളുമായി ബന്ധപ്പെട്ട് 40951 സജീവ നിയമ വ്യവഹാരങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കർണ്ണാടകയില്‍ 4000 വ്യവഹാരങ്ങളും തെലങ്കാനയില്‍ 3000 വ്യവഹാരങ്ങളും നിലവിലുണ്ട്.
കേരളത്തില്‍ 1008 വ്യവഹാരങ്ങള്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നു .ക്ഷേത്ര ഭൂമികള്‍ വഖഫ് ആക്കി മാറ്റിയ ചരിത്രം കേരളത്തില്‍ മാത്രമല്ല ഉള്ളത്. തമിഴ്നാട്ടിലെ തിരുചെന്തുറൈ ക്ഷേത്ര വസ്തുക്കളും ബംഗലുരുവില്‍ എഡിഖ ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള വസ്തുവഹകളും വഖഫിന്റെ പേരില്‍ കയ്യേറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസിയും സുബോധമുള്ളവനും സാമ്ബത്തിക ക്രയ വിക്രയത്തില്‍ വൈഭവമുള്ളവനുമായ ഒരുവൻ അല്ലാഹുവിന്റെ നാമത്തില്‍ മുത്തവല്ലിക്ക് സമർപ്പിക്കുന്നതാണ് വഖഫ്. ക്ഷേത്രങ്ങളിലാകട്ടെ, ബിംബാരാധനയും ബഹുദൈവ വിശ്വാസവുമാണ് നടക്കുന്നത്. ഇതു രണ്ടും അല്ലാഹുവിന് എതിരാണ്. അതുകൊണ്ടാണ് ബിംബാരാധകരേയും ബഹുദൈവ വിശ്വാസികളേയും കാണുന്നിടത്തു വെച്ചു കൊല്ലാൻ പ്രവാചകനായ മുഹമ്മദിന് ദൈവം അനുവാദം നല്‍കിയത്. ക്ഷേത്രഭൂമി ഹലാല്‍ ഭൂമിയല്ല; അത് ഹറാമായ ഭൂമിയാണ്. ആ ഭൂമി ദൈവനാമത്തില്‍ ഒരു വഖഫിക്ക് മത്തവല്ലിക്ക് നല്‍കാനുമാകില്ല. എന്നാല്‍ സ്വത്തു കണ്ടപ്പോള്‍ കണ്ണു മഞ്ഞളിച്ചതു കൊണ്ട് മറ്റൊന്നും നോക്കാതെ ക്ഷേത്രഭൂമിയും വഖഫ് കയ്യേറി. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)













