മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.യുഎസ് കമ്ബനിയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗരഭിന്റെ ഭാര്യ മുസ്‌കാൻ റസ്തോഗി (27), കാമുകൻ സാഹില്‍ ശുക്ള (25) എന്നിവർ അറസ്റ്റിലായി.

മുസ്‌കാനും സാഹിലും ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. ഭർത്താവ് നാട്ടിലെത്തിയാല്‍ ലഹരി ഉപയോഗം മുടങ്ങുമെന്ന ഭയത്താലാണ് കൊല നടത്തിയതെന്നാണ് വിവരം.മുസ്‌കാൻ വീട്ടിലെത്തി തങ്ങളെ കണ്ടിരുന്നുവെന്നും ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായും യുവതിയുടെ മാതാപിതാക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉടനെ മകളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മകള്‍ക്ക് വേണ്ടി സ്വന്തം മാതാപിതാക്കളെയും കോടികള്‍ വിലമതിക്കുന്ന സ്വത്തും സൗരഭ് ഉപേക്ഷിച്ചു. എന്നാല്‍ അവള്‍ അവനെ കൊന്നുകളഞ്ഞു. അവളെ തൂക്കിലേറ്റണം. ക്രൂരകൃത്യത്തിന് പിന്നില്‍ ലഹരിയാണ്. സൗരഭ് നാട്ടിലെത്തിയാല്‍ ലഹരി മുടങ്ങുമെന്നും സാഹിലിനെ കാണാൻ സാധിക്കില്ലെന്നും ഭയന്നു. ഇക്കാരണത്താലാണ് ഭർത്താവിനെ കൊന്നതെന്നാണ് മകള്‍ പറഞ്ഞത്. മകളുടെ ഭാരം 10 കിലോയോളം കുറഞ്ഞിരുന്നു. ഭ‌ർത്താവ് അടുത്തില്ലാത്തതിന്റെ മനോവിഷമം മൂലമാണെന്ന് കരുതി. മയക്കുമരുന്ന് ഉപയോഗത്താലാണ് ഭാരം കുറഞ്ഞതെന്ന് അറിയില്ലായിരുന്നു’- മുസ്‌കാന്റെ പിതാവ് പ്രമോദ് കുമാർ പറഞ്ഞു.

മാർച്ച്‌ നാലിനാണ് സൗരഭിനെ കാണാതാകുന്നത്. യുവതിയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതക ശേഷം ഭർത്താവിന്റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയക്കുകയും ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റിടുകയും ചെയ്ത് യുവതി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങളായി സൗരഭ് വീട്ടില്‍ വിളിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മുസ്കാൻ കുറ്റം സമ്മതിച്ചു. സൗരഭിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് പോസ്റ്റ‌്മോർട്ടത്തിന് അയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക