ജാപ്പനീസ് പോണ്‍ താരം റേ ലില്‍ ബ്ലാക്ക് (28) ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാർത്തയാണിപ്പോള്‍ സൈബറിടങ്ങളില്‍ ചർച്ചയായി മാറിയിരിക്കുന്നത്.മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയില്‍ പർദ ധരിച്ച് ഇഫ്താറില്‍ പങ്കെടുക്കുന്ന വിഡിയോ റേ ലില്‍ ബ്ലാക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വിഡിയോ പ്രചരിച്ചതോടെ റേ ലില്‍ ബ്ലാക്കിനെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
“എന്റെ ജീവിതത്തിലെ ആദ്യത്തെ ഇഫ്താർ ആശംസകള്‍!” എന്ന് കുറിച്ചു കൊണ്ടാണ് റേ വിഡിയോ പങ്കുവച്ചത്. ക്വലാലംപുരിലേക്കുള്ള ആദ്യ സന്ദർശനത്തിന് ശേഷമാണ് താൻ ഇസ്ലാം മതത്തില്‍ ആകൃഷ്ടയാകുന്നതെന്നും തന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായതെന്നും റേ ലില്‍ ബ്ലാക്ക് ഒരുഭിമുഖത്തില്‍ പറഞ്ഞു. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങള്‍ ടിക് ടോക് വിഡിയോ പരമ്ബരയിലൂടെയും അവർ പങ്കുവെച്ചിരുന്നു.
ഈ വർഷം റംസാൻ വ്രതം അനുഷ്ഠിക്കുമെന്നും മാർച്ച് രണ്ടിന് അവർ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. റംസാന് ഒരു മാസം മുൻപ് സിംഗപ്പൂരിലെ മറീന ബേ സാൻഡ്സില്‍ റേ തന്റെ ആരാധകർക്കായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. വിവിധ പള്ളികള്‍ സന്ദർശിക്കുന്ന ഫോട്ടോകളും വിഡിയോകളും റംസാന് മുൻപ് റേ ലില്‍ ബ്ലാക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
‘എനിക്ക് വളരെ ആവേശമുണ്ട്. ഈ മാസം കടന്നുപോകാൻ ദൈവവും നിങ്ങളും എനിക്ക് ശക്തി നല്‍കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രശസ്തി, വിജയം, സാമ്ബത്തിക സ്ഥിരത എന്നിവ ഉണ്ടായിരുന്നിട്ടും, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വളരെക്കാലമായി ഞാൻ സംശയിച്ചിരുന്നു. ഇസ്ലാമിലെത്തിയപ്പോള്‍ എല്ലാത്തിനും ഉത്തരം കിട്ടി’ എന്നും റേ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതേസമയം മുൻപ് അഭിനയിച്ച വിഡിയോകളെല്ലാം റേ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഏതെങ്കിലും വിഡിയോകള്‍ ഉണ്ടെങ്കില്‍ അത് താൻ ഇസ്ലാം മതം സ്വീകരിക്കുന്നതിന് വർഷങ്ങള്‍ക്ക് മുൻപ് അഭിനയിച്ചതാണെന്നും അവർ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി താൻ തന്റെ കരിയറില്‍ സജീവമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. കേ അസകുര എന്നാണ് റേ ലില്‍ ബ്ലാക്കിന്റെ യഥാർഥ പേര്. ഇൻസ്റ്റാഗ്രാമില്‍ 2.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സമുണ്ട് ഇവർക്ക്.






