തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി.സംഭവത്തില്‍ സംഭവത്തില്‍ 72കാരിയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. മദ്യലഹരിയില്‍ 45കാരൻ വയോധികയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 45കാരന്‍റെ സഹോദരിയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് 72കാരിയായ വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസെടുത്ത പൊലീസ് 45കാരനെ കസ്റ്റഡിയിലെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




