നവിമുംബൈ:ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ വനിതാ ദിനാഘോഷം മാർച്ച് 9-ാം തിയ്യതി ഞായറാഴ്ച സമാജം ഹാളിൽ നടന്നു.സമാജം പ്രസിഡന്റ് കെ.എ. കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് കാട്ടക്കട, വൈസ് പ്രസിഡന്റ് ശിവജ്യോതി എന്നിവർ ആശംസകൾ അർപ്പിച്ചു.

ശ്രീമതി ആശാ സന്തോഷ് സ്വാഗതം പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തക സുധാ അരുൺ മുഖ്യപ്രഭാഷണം നടത്തി. പൂർവ്വകാല മഹിളാ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സമാജം മഹിളാ വിംഗ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഫാഷൻ ഷോയും ഗെയിമുകളും നടന്നു. ഓമന ഉണ്ണിനായർ നന്ദി പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





