പെരുമ്ബാവൂരില്‍ മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച്‌ വ്യാജ ആധാർ കാർഡുകള്‍ നിർമിച്ച്‌ നല്‍കിയ ആളെ പോലീസ് പിടികൂടി.അസം സ്വദേശിയായ ഹരിജുള്‍ ഇസ്ലാമാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പെരുമ്ബാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗവും ലഹരി വില്‍പനയും വ്യാപകമായി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ക്ലീൻ പെരുമ്ബാവൂർ എന്ന പദ്ധതി പോലീസ് നടപ്പിലാക്കിവരികയായിരുന്നു. ഇതിന്റെ ഭാഗമായ പരിശോധനയിലാണ് വ്യാജ ആധാർ കാർഡ് നിർമിച്ചയാള്‍ പിടിയിലായത്. പെരുമ്ബാവൂർ സ്വകാര്യ ബസ് സ്റ്റാൻഡില്‍ ‘അസ്ലം മൊബൈല്‍’ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇയാള്‍. ഇവിടെനിന്ന് വ്യാജ ആധാറുകള്‍ നിർമിക്കാനുപയോഗിച്ച ലാപ്ടോപും 55,000 രൂപയും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൊബൈല്‍ ഷോപ്പില്‍ സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡുകള്‍ സ്കാൻ ചെയ്ത് മറ്റുള്ളവരുടെ ഫോട്ടോ പതിപ്പിച്ചാണ് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിർമിച്ചിരുന്നത്. അറസ്റ്റിലായ പ്രതി നിലവില്‍ പെരുമ്ബാവൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

നഗരത്തില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പിടികൂടിയത് ഈയിടെയാണ്. വ്യാജ ആധാർ കാർഡുപയോഗിച്ച്‌ കേരളത്തിലെത്തിയ 27 ബംഗ്ലാദേശികള്‍ പറവൂരില്‍ പിടിയിലായിരുന്നു. വടക്കൻ പറവൂരില്‍ ഒരുവീട്ടില്‍ ഒരുമിച്ച്‌ താമസിച്ചുവരികയായിരുന്നു ഇവർ.

സമാനമായ രീതിയില്‍ എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍നിന്ന് ഏഴ് ബംഗ്ലാദേശികളും ഇതിന് മുമ്ബ് പിടിയിലായിരുന്നു. വൈപ്പിൻ ഞാറയ്ക്കലില്‍നിന്ന് ഒറിജിനല്‍ ആധാർ കാർഡുമായി ബംഗ്ലാദേശ് പൗരൻ പിടിയിലായതും വാർത്തയായതാണ്. ഇതിനിടെയാണ് വ്യാജ ആധാർ കാർഡ് നിർമിച്ചു നല്‍കുന്നയാള്‍ പെരുമ്ബാവൂരില്‍നിന്ന് പ്രത്യേക അന്വേഷസംഘത്തിന്റെ പിടിയിലാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക