വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടില്‍ കയറി പിടി കൂടുന്നതിനിടെ പൊലീസ് മർദിച്ചെന്ന് പരാതി. കണ്ണൂർ മലപ്പട്ടം സ്വദേശി സുഹൈലിന്‍റെ കുടുംബമാണ് പരാതി നല്‍കിയത്. മലപ്പുറം മങ്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സുഹൈലിനെ പിടികൂടാൻ ഇന്നലെ ഉച്ചയ്ക്കാണ് മഫ്തിയില്‍ പൊലീസ് എത്തിയത്.

കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പൊലീസ് സുഹൈലിനെ മർദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.ഇത് സംബന്ധിച്ച്‌ കണ്ണൂർ കമ്മീഷണർക്കും പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്കും സുഹൈലിന്‍റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പൊലീസിനെ മർദ്ദിച്ചതിന് സുഹൈലിനെതിരെയും കേസെടുത്തു. ഇതിനിടെ പോലീസ് കസ്റ്റഡിയില്‍ ടോയ്‌ലറ്റ് ക്ലീനർ കുടിച്ച പ്രതി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക