
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തില്‍ നിന്നുള്ള പ്രശാന്ത് കുണ്ടേക്കർ (29) ആണ് ക്രൂരമായ കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്.
പ്രശാന്ത് യുവതിയുമായി ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍, വിവാഹാഭ്യർത്ഥനയുമായി ഐശ്വര്യയുടെ അമ്മയെ സമീപിച്ചപ്പോള്‍, സാമ്ബത്തിക സ്ഥിരത കൈവരിക്കാൻ അവർ ഉപദേശിച്ചു. ഇന്ന് പുലർച്ചെ, പ്രശാന്ത് ഐശ്വര്യയുടെ അമ്മായിയുടെ വീട്ടില്‍ ഒരു കുപ്പി വിഷവുമായി എത്തി. ഐശ്വര്യ തന്നെ വിവാഹം കഴിക്കണമെന്ന് അയാള്‍ വീണ്ടും നിർബന്ധിച്ചു, പക്ഷേ അവള്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ അവളെ വിഷം കുടിക്കാൻ നിർബന്ധിച്ചു.