മുംബൈ:ബോംബെ പടന്ന മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റും, പടന്ന ജമാ അത്തുൽ ഇസ്ലാം ദർസ്സ് കമ്മിറ്റി ട്രഷററും ആയിരുന്ന മർഹും എം. സി സുലൈമാൻ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കൂട്ട പ്രാർത്ഥന നടത്തുകയും ചെയ്തു. ബഷീർ ബാഖവി ഉസ്താദ് കലീന പ്രാർത്ഥനക്ക് നേതൃത്വം നൽകി ജമാഅത്ത് പ്രസിഡന്റ് കെ.എം അബ്ദുൾ റഹ്മാൻ ഹാജി അദ്ധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി പി.എം ഇക്ബാൽ ഹാജി സുലൈമാൻ ഹാജി സാഹിബ് ജമാ അത്തിന്റെ പുരോഗതിയിൽ വഹിച്ച പങ്കിനെക്കുറിച്ച് വിവരിച്ചു.
വൈസ് പ്രസിഡന്റുമാരായ പി.വി സിദ്ദിഖ്, വി.കെ സൈനുദ്ധീൻ, ട്രഷറര്‍ കെ.കുഞ്ഞബ്ദുല്ല, വി.ഏ ഖാദർ ഹാജി, സി.എച്ച് കുഞ്ഞബ്ദുല്ല, പി. മുഹമ്മദ് കുഞ്ഞി ഹാജി,കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറിമാരായ സി.എം അൻസാർ, കുമ്പോൾ മുസ്തഫ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഏ.വി മുനീർ നന്ദി പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




