ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം.പുലർച്ചെയോടെയാണ് നാട്ടുകാരില്‍ ചിലർ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു.

ഇവരുടേത് ആത്മഹത്യയാണെന്നാണ് ലോക്കോ പൈലറ്റ് വ്യക്തമാക്കുന്നത്. ഹോണ്‍ അടിച്ചിട്ട് മാറിയില്ലെന്നും മൂന്നുപേരും ട്രെയിന്ന് മുമ്ബിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാല്‍ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക