ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയില്‍ നിന്ന് താഴേക്ക് ചാടി 31 അത്ലറ്റുകള്‍. വീഡിയോ പങ്കുവെച്ച്‌ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ശൈഖ് ഹംദാൻ വീഡിയോ പങ്കുവെച്ചത്.

ഒരു മണിക്കൂറിനുള്ളില്‍ 10 ലക്ഷം പേരാണ് ശൈഖ് ഹംദാന്‍റെ അക്കൗണ്ടില്‍ ഈ വീഡിയോ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വളരെ വേഗം വൈറലായി.ബുര്‍ജ് ഖലീഫയുടെ 130-ാം നിലയില്‍ പ്രത്യേകം സജ്ജീകരിച്ച 12 മീറ്റര്‍ പ്ലാറ്റ്‍ഫോമില്‍ നിന്നാണ് അത്ലറ്റുകള്‍ താഴേക്ക് ചാടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ്, സ്കൈഡൈവ് ദുബൈ, ഇമാർ എന്നിവയുമായി സഹകരിച്ച്‌ ‘എക്സ് ദുബൈ’യാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘എക്സിറ്റ് 139’ എന്ന് പേരിട്ട ഈ പരിപാടിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ബേസ് ജംപർമാരാണ് പങ്കെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക