ശിവാജി ജയന്തി ദിനത്തിൽ ഛത്രപതി സംഭാജിയുടെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ ‘ഛാവ’ എന്ന ചിത്രം നികുതി രഹിതമാക്കണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്ത്.
മുഗൾ ചക്രവർത്തി ഔറംഗസേബ് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഛത്രപതി ശിവജിയുടെ മകനെക്കുറിച്ചുള്ള ചിത്രത്തിന് കൂടുതൽ ആളുകൾ സിനിമ കാണുന്നതിന് നികുതി രഹിത മാക്കണമെന്ന് മുംബൈയിലെ തനത് ടിഫിൻ വിതരണ സേവനമായ ഡബ്ബാവാലകളുടെ അസോസിയേഷനും ആവശ്യപ്പെട്ടു.
എൻ്റെ സഹപ്രവർത്തകർ സിനിമ കണ്ടു, ഇത് ഛത്രപതി സംഭാജിയുടെ യഥാർത്ഥ കഥയാണ്. എല്ലാ മറാത്തികളും ഹിന്ദു കുടുംബങ്ങളും പോയി സിനിമ കാണണം,” ഏകദേശം 2000 ഡബ്ബാവാലകളുടെ സംഘടനയായ നൂതൻ മുംബൈ ടിഫിൻ ബോക്സ് സപ്ലയേഴ്സ് ചാരിറ്റി ട്രസ്റ്റ് പ്രസിഡൻ്റ് ഉല്ലാസ് മുകെ പറഞ്ഞു. തങ്ങളുടെ അംഗങ്ങൾക്കായി സിനിമയുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.
ചിത്രം നികുതി രഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജൻജാഗൃതി സമിതിയും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ചു. ചിത്രം ഛത്രപതി സംഭാജിയെ കൃത്യമായി ചിത്രീകരിക്കുന്നുവെന്ന് ഹിന്ദു ജൻജാഗൃതി സമിതിയുടെ ദേശീയ വക്താവ് രമേഷ് ഷിൻഡെ പറഞ്ഞു.





