ശാസ്ത്ര ഗവേഷണത്തില്‍ തത്പരരായ വിദ്യാർഥികള്‍ക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിന് അത്തോളി കൂമുള്ളി സ്വദേശിനിയായ കോതങ്കല്‍ മയങ്ങിചാലില്‍ ആര്യ.കെ. എം അർഹയായി. ഒന്നരക്കോടി രൂപയാണ് സ്കോളർഷിപ്പ് തുക.

‘മെറ്റ സർഫേസ് ബേസ്ഡ് റി കോണ്‍ഫിഗറബിള്‍ ആന്റിന ഫോർ ഓട്ടോമോട്ടീവ് ആപ്ലിക്കേഷൻ’ എന്ന വിഷയത്തില്‍ ഇറ്റലിയിലെ സിയെന്ന സർവകലാശാലയിലാണ് ആര്യ ഗവേഷണം ചെയ്യുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത്തോളി ജി.വി.എച്ച്‌.എസ്.എസില്‍ ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആര്യ, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജില്‍നിന്ന് ബിരുദവും പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം ബെംഗളൂരുവിലെ സി.എസ്.ഐ.ആർ-ഇന്റർനാഷണല്‍ എയിറോസ്പേസ് ലബോറട്ടറീസില്‍ റി കോണ്‍ഫിഗറബിള്‍ ഇന്റലിജന്റ് സർഫേസസ് ഫോർ എയ്റോസ്പേസ് ആപ്ലിക്കേഷനില്‍ ഗവേഷണം നടത്തികൊണ്ടിരിക്കെയാണ് ഫെലോഷിപ്പ് ലഭിക്കുന്നത്. അച്ഛൻ: പ്രേമജൻ പി കെ , അമ്മ: ദിശ എം സി, സഹോദരൻ: ഹരിപ്രസാദ് കെ എം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക