കാട്ടുതീ പടർന്ന് മാനന്തവാടി പിലാക്കാവ് കമ്ബമലയുടെ ഒരു ഭാഗം കത്തിയമർന്നു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.കാട്ടുതീ പരിസരപ്രദേശങ്ങളിലേക്ക് കൂടുതല്‍ വ്യാപിക്കുന്നു. ഒരു മലയില്‍ നിന്നും മറ്റൊരു മലയിലേക്ക് എന്ന രീതിയിലാണ് തീ വ്യാപിക്കുന്നത്.
തീ കത്തുന്ന സ്ഥലങ്ങള്‍ക്ക് സമീപം ജനവാസ മേഖലയാണ്. ‘ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്.അടുത്തതൊന്നും നില്‍ക്കാൻ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ എത്തി തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ആളുകള്‍ താമസിക്കുന്ന സ്ഥലമായതിനാല്‍ കൂടുതല്‍ ആശങ്കയിലാണെന്നും’ പ്രദേശവാസി ശരത്ത് പറഞ്ഞു.
കൂടുതല്‍ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. ഒരു മലയില്‍ നിന്നും മറ്റൊരു മേഖലയിലേക്ക് തീ പടരുന്നു എന്നത് ആശങ്കയാണ്. കൂടുതലും തേയില തോട്ടങ്ങളാണ്. പ്രദേശ വാസികളുടെ ആശങ്ക ഉടൻ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ശരത്ത് പറഞ്ഞു.






