ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ലൈംഗിക അധിക്ഷേപ പരാതിയുമായി രംഗത്തെത്തിയതെന്ന് നടി ഹണി റോസ്. സൈബറിടങ്ങളില്‍ നേരിട്ട ചില കൊളളരുതായ്മകളെ ചെറുക്കാൻ വേണ്ടി മാത്രമാണ് നിയമസഹായം തേടിയതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് കേരളത്തില്‍ ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങളില്‍ പ്രതികരിക്കുകയായിരുന്നു താരം, ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങള്‍ തുറന്നു സംസാരിച്ചത്.

‘കൊവിഡിന് ശേഷം ഏറ്റവും അധികം സൈബർ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയാണ് ഞാൻ. എന്റെ ശരീര ഭാഗങ്ങള്‍ പരാമർശിച്ച്‌ വളരെ മോശം കമന്റുകളും മെസേജുകളും വീഡിയോകളുമാണ് ലഭിച്ചിട്ടുളളത്. സമാധാനത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയായതുകൊണ്ട് ഞാൻ ഇത്രയും കാലം ഒരു പ്രശ്നവും ഉണ്ടാക്കാത്ത കടന്നുപോകുകയായിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെയാണ് പ്രതികരിക്കാൻ ആരംഭിച്ചത്. എന്നെ സ്‌നേഹിക്കുന്ന അച്ഛനും അമ്മയും കുറച്ച്‌ ആളുകളും ഉളളതുകൊണ്ട് മാത്രമാണ് പ്രതികരിക്കാൻ തയ്യാറായത്.ഞാൻ നല്‍കിയ പരാതിക്ക് പൂർണമായ പരിഹാരം ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാനെടുത്ത തീരുമാനത്തെ അഭിനന്ദിക്കാൻ സിനിമാരംഗത്ത് നിന്നുതന്നെ ആളുകള്‍ ഉണ്ടായിരുന്നു. അമ്മ അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഒപ്പം നിന്നു. പാർട്ടി ഭേദമന്യേ പ്രവർത്തകരും പിന്തുണച്ചു. എനിക്കുണ്ടായ പ്രശ്നങ്ങള്‍ സിനിമയില്‍ നിന്ന് വന്നതല്ല. ഞാനൊരു സെലിബ്രിറ്റിയാണ്. സമൂഹത്തില്‍ നിന്നാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഡിപ്രഷന്റെ ഗുളിക വരെ കഴിക്കേണ്ട അവസ്ഥ ഉണ്ടായി. പല അഭിമുഖങ്ങളിലും ഞാൻ സന്തോഷവതിയാണ് പ്രശ്നമൊന്നുമില്ലെന്ന് പറയുമ്ബോഴും മാനസികമായി ഇതെല്ലാം ബാധിക്കുകയായിരുന്നു.

ബോബി ചെമ്മണ്ണൂർ അധിക്ഷേപിച്ച വിഷയം വന്നപ്പോള്‍ കേസ് കൊടുക്കാനല്ല ഞാൻ ആദ്യം ശ്രമിച്ചത്. ആ പ്രശ്നത്തെ ആദ്യം മനസിലാക്കി അത് വീണ്ടും ഉണ്ടാകാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും അവസ്ഥ സമാനമായിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത്. പൊതുവേദിയില്‍ വച്ച്‌ അദ്ദേഹം എന്നെ അപമാനിച്ചു. അപ്പോള്‍ എനിക്ക് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആ പരിപാടിക്ക് ശേഷം ഞാൻ ബന്ധപ്പെട്ട ആളുകളോട് പരാതിപ്പെട്ടിരുന്നു.ഞാൻ ഒരുപാട് ഉദ്ഘാടന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു പക്ഷെ അതായിരിക്കാം എല്ലാ പ്രശ്നങ്ങളുടെയും തുടക്കത്തിന് കാരണം. ആളുകള്‍ കാണുമ്ബോള്‍ ഞാൻ ചിരിച്ച മുഖമായി നില്‍ക്കുകയായിരുന്നു.

ഞാൻ കൊടുത്തത് ലൈംഗികാധിക്ഷേപ പരാതിയാണ്. പക്ഷെ ചിലർ അത് വസ്ത്രത്തിന്റെ വിഷയമാക്കി മനോഹരമാക്കി ഒതുക്കി തീർത്തു.നല്ല വസ്ത്രം ഇടുന്നവരും പലതും അനുഭവിക്കുന്നുണ്ട്. എനിക്ക് യോജിക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിട്ടുളളത്. അതില്‍ ഒരു ആത്മപരിശോധനയും നടത്തേണ്ടി വന്നിട്ടില്ല’- ഹണി റോസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക