കോട്ടയം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഏക തിരഞ്ഞെടുപ്പ് നടക്കുന്നത് പാലാ നിയോജകമണ്ഡലത്തിലെ രാമപുരം പഞ്ചായത്തിലാണ്. 24ആം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതു വലതുമുന്നണികൾ ആവേശപ്പോരാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരുമുന്നണികളും കടുത്ത ആരോപണ പ്രത്യാ ആരോപണങ്ങളുമായി രംഗത്തുണ്ട്. ഏറ്റവും പുതുതായി പ്രദേശത്ത് മഞ്ഞപ്പിത്ത ബാധ ഉണ്ടായതിനെ തുടർന്ന് എസ് എച്ച് കോൺവെന്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എസ് എച്ച് ആശുപത്രിയെക്കുറിച്ചും പഞ്ചായത്തിനെ കുറിച്ചും വലിയ ആരോപണങ്ങൾ ഉയർത്തിയാണ് ഇടത് രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി പഞ്ചായത്ത് അധ്യക്ഷ ലിസ്സമ്മ മത്തച്ഛൻ രംഗത്തെത്തി.

പ്രസിഡന്റിന്റെ പ്രതികരണം ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ഞപ്പിത്തം പടർന്നുപിടിച്ച ചക്കാമ്പുഴ വാർഡിലും,എസ് എച്ച് ഹോസ്പിറ്റലിലും രോഗം വന്ന സമയത്ത് തന്നെ പഞ്ചായത്തിന്റെ നിർദ്ദേശം അനുസരിച് വാർഡിലെ മുഴുവൻ കിണറുകളും ആശാപ്രവർത്തകർ ക്ലോറിനേഷൻ നടത്തുകയും, ആരോഗ്യപ്രവർത്തകർ മരുന്നുകളും ടെസ്റ്റുകളും നടത്തിയതുമാണ്. S H കോൺവെന്റിനെയും,ആരോഗ്യ പ്രവർത്തകരെയും ആശാ പ്രവർത്തകരെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം അനുവദിക്കുകയില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ഛൻ അറിയിച്ചു.

ജീവി വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആരോപണങ്ങൾ ഒന്നും ഭരണ സമിതിക്കെതിരെ ഉന്നയിക്കാൻ സാധിക്കാത്ത കേരള കോൺഗ്രസ് നേതൃത്വവും, LDF നടത്തുന്ന ഈ കുപ്രചാരണങ്ങളെ നാട്ടുകാർ അർഹിച്ച അവഞ്ഞതയോടെ തള്ളിക്കളയുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. രാമപുരത്ത് തെരുവ് നായകരുടെ ആക്രമണം ഉണ്ടായിട്ട് കാലങ്ങളായിരുനെന്നും ഇതിനു മുമ്പത്തെ LDF ഭരണസമിതി ഈ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡണ്ട് ചോദിച്ചു.

തെരുവ് നായ വിഷയത്തിലെ പ്രതികരണം

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നേതൃത്വം ജില്ലാ പഞ്ചായത്തിനാണെന്നും, ഗവണ്മെന്റ് നിർദ്ദേശം അനുസരിച് ബ്ലോക്ക്‌ പഞ്ചായത്ത്‌ പട്ടിക്കൂടുകൾ നിർമ്മിക്കാത്തതാണ് പട്ടികളെ പിടിക്കാത്തതിന് പഞ്ചായത്ത്‌ നൽകുന്ന വിശദീകരണം.ജില്ലാ പഞ്ചായത്തുമായും, ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌മായും സഹകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാലതാമസം വരികയാണെങ്കില്‍ ജനങ്ങളുടെ ജീവന്‍രക്ഷ മുന്‍നിര്‍ത്തി സ്വന്തമായ മാര്‍ഗങ്ങള്‍ തേടുമെന്നും നായ്ക്കളെ പിടികൂടുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്തിന് സ്വന്തമായി ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ഛൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക