യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ നിർണായകമായ രാമപുരം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് ചൂടേറുന്നു. യുഡിഎഫിന് മേൽക്കോയ്മയുള്ള വാർഡിൽ റെക്കോർഡ് ഭൂരിപക്ഷമാണ് മുന്നണി ലക്ഷ്യമിടുന്നത്. കോൺഗ്രസിന് വേണ്ടി രജിത ടി ആർ (രജിത ഷിനു) മത്സരത്തിന് ഇറങ്ങുമ്പോൾ ഇടതുപക്ഷത്തിനു വേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മോളി ജോഷിയാണ് മത്സര രംഗത്തുള്ളത്. ബിജെപിക്ക് വേണ്ടി ശ്രീമതി അശ്വതിയും കെ ആറും സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.
പഞ്ചായത്ത് ഭരണസമിതി നിലവിൽ ഭരിക്കുന്നത് യുഡിഎഫ് ആണ്. കേവലം ഒരു അംഗത്തിന്റെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ഉള്ളത്. അതുകൊണ്ടുതന്നെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം നേടി ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചരണാർത്ഥം കോട്ടയം എംപി ഫ്രാൻസിസ് ജോർജിന് വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുകയുണ്ടായി.
ഡിസിസി വൈസ് പ്രസിഡൻറ് Adv ബിജു പുന്നത്താനം,യുഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ KK ശാന്തറം, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി കാര്യപുറം, കേരള കോൺഗ്രസ് പ്രസിഡൻറ് മത്തച്ഛൻ പുതിയിടത്തുചാലിൽ, പഞ്ചായത്ത് പ്രസിഡന്റ ലിസ്സമ്മ മത്തച്ഛൻ, പഞ്ചായത്ത് മെമ്പർമാരായ മനോജ് ചീങ്കല്ലേൽ, റോബി ഊടുപുഴയിൽ,ജോഷി കുമ്പളത്ത് , ഏഴാച്ചേരി ബാങ്ക് പ്രസിഡൻറ് ഡെന്നി എടക്കര, കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ബെന്നി താന്നിയിൽ,ബെന്നി കച്ചിറമറ്റം,ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ടോണി മുല്ലുക്കുന്നേൽ,ജോൺസൻ നെല്ലുവേലി,മണ്ഡലം വൈസ് പ്രസിഡൻറ് ചാണ്ടി സാർ, മണ്ഡലം സെക്രട്ടറിമാരായ സാബു വാലമ്മേൽ,അരുൺ കയ്പനാനിക്കൽ,മോഹനൻ കയ്പനാനിക്കൽ, മാർട്ടിൻ പാലത്തിങ്കൽ,അനിത രാജു,ശശി കിഴക്കേക്കര,ഷാജി കിഴക്കേക്കര.എന്നീ നേതാക്കളും എംപി യോടും സ്ഥാനാർത്ഥിയോടും ഒപ്പം ഭവന സന്ദർശനത്തിൽ പങ്കാളികളായി.
യുഡിഎഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ഷൈനി സന്തോഷ് കേരള കോൺഗ്രസ് പാർട്ടിയിലേക്ക് കൂറു മാറിയിരുന്നു. നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ ഷൈനിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യാക്കി. തുടർന്നാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നത്. ഷൈനിക്ക് സ്വന്തം വാർഡിൽ വോട്ട് അഭ്യർത്ഥിക്കാൻ പോലും ജനങ്ങളെ അഭിമുഖീകരിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ട്. ഇതാണ് ഇടതുമുന്നണി നേരിടുന്ന വലിയ വെല്ലുവിളി. കോട്ടയം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഏക ഉപതെരഞ്ഞെടുപ്പാണ് രാമപുരത്ത് നടക്കുന്നത്.





