കഴിഞ്ഞ ഏതാനും നാളുകളായി കേരളം അടക്കമുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്.ലോകമെങ്ങുമുള്ള വനങ്ങളില്‍ ചൂട് കൂടുന്നതും വെള്ളവും ഭക്ഷണവും കുറയുന്നതും ഒരേ ഇനത്തില്‍പ്പെട്ട മൃഗങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും അങ്ങനെ നിരവധി കാരണങ്ങള്‍ നിരത്താനാകുമെങ്കിലും പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം മാത്രം ഇതുവരെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. എങ്കിലും ഓരോ ദിവസം കഴിയുന്തോറും ഇവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂര്‍ സിറ്റിയില്‍ രാത്രി 8.30 ആയോടെ ഒരു ബൈക്കും പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിസിടിവി വീഡിയോ ദൃശ്യങ്ങളില്‍ മതില് ചാടി റോഡിലേക്ക് ഇറങ്ങിയ പുള്ളിപ്പുലി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്ത് നിന്നും പാലും കൊണ്ട് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ഒപ്പം ബൈക്കിലുണ്ടായിരുന്ന വില്പനയ്ക്കായി കൊണ്ട് പോവുകയായിരുന്ന പാല്‍ മൊത്തം റോഡില്‍ മറിയുകയും ചെയ്തു. ഇതേസമയം അപകടത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ പുള്ളിപ്പുലി റോഡില്‍ കിടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ അല്പ സമയത്തിന് ശേഷം പുലി ഒരുവിധത്തില്‍ എഴുന്നേറ്റ് ഇരുട്ടിലേക്ക് മറയുമ്ബോള്‍ ഒരു കാറും, സമീപത്ത് നിന്ന് രണ്ട് പേരും ബൈക്ക് യാത്രക്കാരനെ സഹായിക്കാനായി എത്തുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഉദയ്പൂരില്‍ പുലിയുടെ ആക്രമണം ഇത് ആദ്യത്തെതല്ലെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. 2023 -ല്‍ പ്രദേശത്ത് മാത്രം പുലിയുടെ 80 ആക്രമണങ്ങളാണ് ഉദയ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 35 കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ വര്‍ഷം മാത്രം പുലിയുടെ ആക്രമണത്തില്‍ 8 പേരാണ് കൊല്ലപ്പെട്ടത്.








