അടുത്തമാസം ഒന്ന് മുതല്‍ വാഹനങ്ങളുടെ ആർ സി ബുക്കുകള്‍ പൂർണമായും ഡിജിറ്റലാകും. ആർസി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്നതിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്.ഇതിന്റെ ഭാഗമായി ചില നിർദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ മാസം തന്നെ എല്ലാ വാഹന ഉടമകളും ആർസിയും ഫോണ്‍ നമ്ബറും ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്ബറുകളാണ് നല്‍കേണ്ടതെന്നും ഗതാഗത കമ്മീഷണർ എച്ച്‌ നാഗരാജു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്ബറുകള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം വാങ്ങി ഒരു മണിക്കൂറിനുള്ലില്‍ തന്നെ പരിവാഹൻ വെബ്‌സൈറ്റില്‍ നിന്ന് ആർസി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക