അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പർമാർക്കറ്റ് സൂപ്പർവൈസറുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലി.തിരൂർ കന്മനം സ്വദേശി സി വി ഷിഹാബുദ്ധീൻ (46) വ്യാഴാഴ്ച ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.

ബനിയാസ് മോർച്ചറിയില്‍ നടന്ന മയത്ത് നമസ്കാരത്തില്‍ എം എ യൂസഫലിയും പങ്കെടുത്തു.മയ്യിത്ത് നമസ്കാരത്തിന് യൂസഫലി നേതൃത്വം നല്‍കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ശവമഞ്ചം പിടിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ്റെ വിയോഗത്തെ കുറിച്ചും മയ്യിത്ത് നമസ്കാരത്തിലും ചടങ്ങുകളിലും സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട് അദ്ദേഹം. മരണാന്തര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ യൂസഫലി തൻ്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക