ബോളിവുഡിന്റെ ‘ഗ്രീക്ക് ദൈവം’ എന്നറിയപ്പെടുന്ന ഹൃത്വിക് റോഷൻ ലോകത്ത് ഏറ്റവും സൗന്ദര്യമുള്ള പുരുഷൻമാരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി.ടെക്നോസ്പോർട്ട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവ്വെയില്‍ അഞ്ചാം സ്ഥാനത്താണ് ഹൃത്വികിന്റെ സ്ഥാനം.
ലോക പ്രശസ്ത സൗത്ത് കൊറിയൻ ബാന്റ് ബിടിഎസിലെ ഗായകനായ കിം തെ യുങ് ആണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഹോളിവുഡ് നടൻമാരായ ബ്രാഡ് പിറ്റും റോബർട്ട് പാറ്റിസണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിരിക്കുന്നു. കനേഡിയൻ മോഡലും നടനുമായ നോവ മില്‍സ് ആണ് നാലാം സ്ഥാനത്ത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ആറാം സ്ഥാനത്ത്. നടൻമാരായ ക്രിസ് ഇവാൻസ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവരാണ് യഥാക്രമം എഴ്, എട്ട്, ഒൻപത് സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്.
വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് 2019 ല്‍ നടത്തിയ ഓണ്‍ലൈൻ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് ഒന്നാമതെത്തിയിരുന്നു.





