ബൈക്ക് ഓടിക്കാൻ ഇഷ്‌ടമല്ലാത്ത ആരെങ്കിലും നമുക്ക് ചുറ്റിനുമുണ്ടാവുമോ അല്ലേ. സ്ത്രീകള്‍ പോലും ബൈക്കോടിക്കാൻ മുമ്ബോട്ട് വരുന്ന കാലമാണിത്.ബുള്ളറ്റിലും സൂപ്പർബൈക്കിലുമെല്ലാം ചീറിപായുന്ന പെണ്‍കരുത്ത് നിരത്തുകള്‍ക്ക് വർണാഭമായ കാഴ്ച്ചയാണ്.

നമ്മുടെ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഒഴിവ് സമയങ്ങളില്‍ ചെത്തി നടക്കുന്നത് ബിഎംഡബ്ല്യുവിന്റെ സൂപ്പർ ബൈക്കിലാണ്. ഇത്തരത്തില്‍ അറിയപ്പെടാത്ത എത്രയോ ലേഡി റൈഡർമാരുണ്ടാവും നമുക്കിടയില്‍ അല്ലേ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്റർനെറ്റില്‍ ശ്രദ്ധനേടിയിരിക്കുന്നത്. R 1300 GS എന്ന ആഡംബര ബൈക്കിന്റെ ഡെലിവറിയെടുക്കുന്ന സ്ത്രീയുടേതാണ് വീഡിയോ.അതും ബിഎംഡബ്ല്യുവിന്റെ അത്യാഡംബര കാറായ 3 സീരീസില്‍ വന്നിറങ്ങിയാണ് സൂപ്പർബൈക്കിന്റെ ഡെലിവറിയെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളുടെ KUN ബിഎംഡബ്ല്യു മോട്ടോറാഡ് എന്ന ഡീലർഷിപ്പാണ് ഇത്തരത്തില്‍ അപൂർവമായൊരു ഡെലിവറി വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഉപഭോക്താവിൻ്റെ പേര് വന്ദന എന്നാണ് വീഡിയോടുടെ അടിക്കുറിപ്പില്‍ പരാമർശിച്ചിരിക്കുന്നത്.

എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും നമുക്ക് ഇപ്പോള്‍ ലഭ്യമല്ല. സംഭവം കേരളത്തിലുമല്ല കേട്ടോ. എന്നിരുന്നാലും നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലാണ് ലേഡി റൈഡർ പുതിയ ആഡംബര ബൈക്ക് വാങ്ങിയിരിക്കുന്നത്. വന്നിറങ്ങുന്ന കാറിന്റെ നമ്ബർപ്ലേറ്റും ബൈക്കിന്റെ നമ്ബരും തമിഴ്‌നാട് രജിസ്ട്രേഷനിലുള്ളതാണ്. നിങ്ങള്‍ കരുതുന്നത് പോലെ തന്നെ ബിഎംഡബ്ല്യു R 1300 GS എന്നത് വിലകൂടിയ മോട്ടോർസൈക്കിള്‍ തന്നെയാണ് കേട്ടോ.

ഏകദേശം 21.20 ലക്ഷം രൂപയാണ് ബവേറിയൻ കമ്ബനിയുടെ ഈ ബൈക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ചെന്നൈയില്‍ 24.68 ലക്ഷം രൂപ വേണ്ടിവരും ബിഎംഡബ്ല്യു R 1300 GS നിരത്തിലിറക്കാൻ. കഴിഞ്ഞ വർഷം വിപണിയില്‍ അവതരിപ്പിച്ച മോഡല്‍ ലൈറ്റ് വൈറ്റ്, ട്രിപ്പിള്‍ ബ്ലാക്ക്, ജിഎസ് ട്രോഫി, ഓപ്‌ഷൻ 719 ട്രമുൻ്റാന എന്നീ നാല് വേരിയൻ്റുകളില്‍ തെരഞ്ഞെടുക്കാനാവും.

വീഡിയോയിലെ ലേഡി റൈഡർ തെരഞ്ഞെടുത്തിരിക്കുന്നത് ട്രിപ്പിള്‍ ബ്ലാക്ക് വേരിയന്റാണെന്നാണ് സൂചന. മോട്ടോർസൈക്കിളിൻ്റെ കാര്യമെടുത്താല്‍ പഴയ GS സീരീസ് മോട്ടോർസൈക്കിളുകള്‍ക്ക് സമാനമാണ് ഇതിൻ്റെ ഡിസൈൻ. മുന്നില്‍ നിന്ന് നോക്കുമ്ബോള്‍ വളരെ വലിയ രൂപം ആരേയും ആകർഷിക്കുന്നതാണ്. കൂടാതെ ക്രോസ്-സ്പോക്ക്ഡ് ട്യൂബ്‌ലെസ് ടയറുകളുമായാണ് ഇത് വരുന്നത്.

ഇലക്‌ട്രോണിക് വിൻഡ്‌സ്‌ക്രീൻ, ബൈഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റർ, സെൻ്റർ സ്റ്റാൻഡ്, പ്രോ റൈഡിംഗ് മോഡുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ബിഎംഡബ്ല്യുവിന്റെ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളില്‍ സ്റ്റാൻഡേർഡായിട്ടാണ് വരുന്നത്. ബേസ് ലൈറ്റ് വൈറ്റ് വേരിയൻ്റൊഴികെ മറ്റെല്ലാ വേരിയൻ്റുകളിലും ടൂറിംഗ് പാക്കേജ് സ്റ്റാൻഡേർഡായി ലഭിക്കുമെന്നതും പ്രത്യേകതയാണ് കേട്ടോ.

ടൂറിംഗ് പാക്കേജില്‍ പാനിയർ മൗണ്ടുകള്‍, ക്രോംഡ് എക്‌സ്‌ഹോസ്റ്റ് ഹെഡർ പൈപ്പുകള്‍, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റ്, നക്കിള്‍-ഗാർഡ് എക്സ്റ്റെൻഡറുകള്‍, ജിപിഎസ് ഉപകരണത്തിനായുള്ള മൗണ്ടിംഗ് എന്നിവയെല്ലാമാണ് ഉള്‍പ്പെടുന്നത്. വന്ദന വാങ്ങിയിരിക്കുന്ന ട്രിപ്പിള്‍ ബ്ലാക്ക് വേരിയന്റ് മാത്രമാണ് അഡാപ്റ്റീവ് റൈഡ് ഹൈറ്റ് ഫീച്ചർ ഓപ്‌ഷനായി നല്‍കുന്നത്. ആയതിനാല്‍ വീഡിയോയിലെ ഉടമയ്ക്ക് ആവശ്യാനുസരണം സീറ്റ് ഹൈറ്റ് അഡ്‌ജറ്റ് ചെയ്യാനാവും.

ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് കൊളിഷൻ വാണിംഗ് തുടങ്ങിയ റഡാർ സഹായത്തോടെയുള്ള സുരക്ഷാ ഫീച്ചറുകളും അതുപോലെ തന്നെ കണ്ണഞ്ചിപ്പിക്കുന്ന ഗ്രീൻ/യെല്ലോ കളർ ഓപ്ഷനും വിവിധ മൈല്‍ഡ് മെറ്റല്‍ പാർട്‌സുകളും അധിക റഡാർ അസിസ്റ്റഡ് സുരക്ഷാ ഫീച്ചറുകളും R 1300 GS മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റില്‍ ലഭിക്കുകയും ചെയ്യും. 1,300 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 145 bhp കരുത്തില്‍ പരമാവധി 149 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ടൂറിംഗ് മോട്ടോർസൈക്കിളായതിനാല്‍ തന്നെ 19 ലിറ്റർ ഫ്യുവല്‍ ടാങ്ക് ശേഷിയാണ് ഇതിലുള്ളത്. ഏകദേശം 237 കിലോഗ്രാം ഭാരമാണ് ആഡംബര ബൈക്കിനുള്ളത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള ലേഡി റൈഡർ വാങ്ങിയതു പോലെ ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂററുകള്‍ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയിലും ജനപ്രിയമായ മോഡലുകളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക