ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് സമയ-കാല മാപിനികളായ ക്ലോക്കും കലണ്ടറും അല്‍പ്പം സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ.കാരണം, ഇവ കാലത്തിന്റെ സൂചകങ്ങളാണ് അതുവഴി ആയുസിന്റെയും.
ക്ലോക്കുകളും കലണ്ടറുകളും വാതിലിനു മുന്നിലോ പിന്നിലോ തൂക്കിയിടരുത്. മുൻവാതിലിനു പിന്നില്‍ കലണ്ടർ തൂക്കുകയോ വാതിലിനു മുകളിലായി ഘടികാരം തൂക്കുകയോ ചെയ്യുന്നത് ആയുസിനെ ബാധിക്കുന്ന കാര്യമായാണ് ഫെംഗ്ഷൂയി കണക്കാക്കുന്നത്. കാരണം ഇവ ശിഷ്ടായുസിന്റെ പ്രതീകങ്ങളായാണത്രേ വർത്തിക്കുന്നത്.
ക്ലോക്കുകളോ കലണ്ടറുകളോ ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും തെറ്റാണെന്ന് ഫെംഗ്ഷൂയി ഒരിക്കലും പറയുന്നില്ല. വീട്ടിലേക്ക് കടന്നു വരുന്ന ഉടൻ ശ്രദ്ധ പതിയത്തക്ക രീതിയില്‍ ക്ലോക്കുകള്‍ പ്രദർശിപ്പിക്കരുത്. വീടിന്റെ ആരോഗ്യ മേഖലയായ കിഴക്ക് ഭാഗത്ത് ലോഹത്തില്‍ നിർമ്മിച്ച ക്ലോക്കുകള്‍ വയ്ക്കുന്നതും ഫെംഗ്ഷൂയി നിരുത്സാഹപ്പെടുത്തുന്നു.
സ്വീകരണ മുറി, അടുക്കള, ഓഫീസ് മുറി എന്നിവിടങ്ങളില്‍ ക്ലോക്കുകള്‍ പ്രദർശിപ്പിക്കാം. കുട്ടികളുടെ മുറിയിലും ക്ലോക്കുകള്‍ വയ്ക്കുന്നതിലൂടെ അവർക്ക് സമയബോധം പകരാൻ സാധിക്കും. എന്നാല്‍, കിടപ്പുമുറിയില്‍ വലിയ ക്ലോക്കുകളോ ഒന്നിലധികം ക്ലോക്കുകളോ വയ്ക്കുന്നത് അഭികാമ്യമല്ല. ചെറിയൊരു അലാറം ക്ലോക്ക് വയ്ക്കുന്നതില്‍ തെറ്റുമില്ല. ഇനി ഒരു കാര്യം കൂടി ശ്രദ്ധിക്കണം, ചൈനീസ് വിശ്വാസമനുസരിച്ച് മുതിർന്നവർക്ക് ചെറുപ്പക്കാർ ക്ലോക്ക് സമ്മാനമായി നല്‍കുന്നത് അശുഭമായിട്ടാണ് കണക്കാക്കുന്നത്.





