മുംബൈ: ബോംബൈ കേരളീയ സമാജത്തിൻ്റെ നാലാമത് വിവാഹമാംഗല്യമേള യോടൊപ്പം സാങ്കേതിക തികവോടെ പൂർണ്ണമായും ആധുനികവൽക്കരിച്ച ‘കെട്ടുതാലി’ മാട്രിമോണി വെബ്സൈറ്റിൻ്റെ പ്രസൻ്റേഷനും ഉദ്ഘാടനവും നവതി മെമ്മോറിയൽ ഹാളിൽ നടന്നു. സമാജം ഭാരവാഹികളും മുൻ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ബോംബെ കേരളീയ സമാജം പ്രസിഡണ്ട് ഡോ : എസ്. രാജശേഖരൻ നായർ അധ്യക്ഷൻ ആയിരുന്ന പരിപാടിയിൽ സെക്രട്ടറി എ.ആർ.ദേവദാസ് സദസ്സിനെ സ്വാഗതം ചെയ്തു.

ഹരികുമാർ കുറുപ്പ് ( കലാവിഭാഗം കൺവീനർ), സുനിൽ കുമാർ ( വെബ് സൈറ്റ് ക്രിയേറ്റർ) എന്നിവർ സാങ്കേതിക വശങ്ങളെപ്പറ്റി സംസാരിച്ചു. മേട്രിമോണി വെബ്സൈറ്റിൽ രജിസ്ട്രേഷൻ, അപ്ഡേഷൻ, സെർച്ചിംഗ് എന്നിവയിലുള്ള സംശയങ്ങൾ ഇവർ വിശദീകരിച്ചു. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറിലധികം എൻട്രികൾ രജിഷ്ട്രേഷനായി ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

www.bkskettuthali.com എന്നതാണ് വെബ്സൈറ്റ് . കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായി ബന്ധപ്പെടുക.Ph :24024280, 24012366, 8369349828.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക