താനെ:കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാണിന്റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9 ന് കല്യാൺ വെസ്റ്റിൽ ഉള്ള കെസി ഗാന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറും.KANWA യുടെ മുതിർന്ന മെമ്പർ ആയ ലക്ഷ്മണൻ സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്യും.പി ജയചന്ദ്രന് ആദരവ് അർപ്പിച്ചുകൊണ്ടു കണ്ണൂർ സ്റ്റാർ വോയ്സ്, അവരോടൊപ്പം മുംബൈയിലെ പ്രിയ ഗായകരായ പ്രീതി വാര്യർ, അനന്യ ദിലീപ്, സ്നേഹ സുമേഷ്, ഹരീഷ് നമ്പ്യാർ എന്നിവരെ പങ്കെടുപ്പിച്ച് ‘ഓർമ്മപ്പൂക്കൾ’ എന്ന ഓർക്കസ്ട്ര ഗാനമേള നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സെക്രട്ടറി ബിബിൻ നമ്പ്യാർ: 9867806840പ്രസിഡന്റ് സജീവൻ: 9833590526

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




