ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കളത്തിലെ വരുമാനത്തിന് പുറമേ മറ്റ് പല ബിസിനസുകളില്‍ നിന്നും കോടികളാണ് സ്വന്തം അക്കൗണ്ടിലേക്ക് എത്തുന്നത്.പരസ്യ വരുമാനം, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്, സ്വന്തം ബ്രാന്‍ഡുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഒരു കൈ നോക്കുന്നവരാണ് സൂപ്പര്‍ താരങ്ങള്‍.

അക്കൂട്ടത്തില്‍ ഒട്ടും പിന്നിലല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടെസ്റ്റ് നായകന്‍ രോഹിത് ശര്‍മ്മ. വളരെ സാധാരണ നിലയില്‍ നിന്ന് ഉയര്‍ന്ന് വന്ന താരത്തിന് ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം കോടികള്‍ക്ക് മുകളിലാണ്.മറ്റ് പല ബിസിനസ് ഇടപാടുകളിലും ഭാഗ്യം പരീക്ഷിക്കുന്ന രോഹിത് ശര്‍മ്മ റിയല്‍ എസ്‌റ്റേറ്റ് മേഖലയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ മുംബയ് മഹാനഗരത്തിലെ ലേവര്‍ പരേല്‍ പ്രദേശത്തുള്ള തങ്ങളുടെ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് രോഹിത് ശര്‍മ്മയും അച്ഛന്‍ ഗുരുനാഥ് ശര്‍മയും ചേര്‍ന്ന്. 2.60 ലക്ഷം രൂപയാണ് ഈ അപ്പാര്‍ട്ട്മെന്റിന്റെ മാസ വാടക. 1,298 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ അപ്പാര്‍ട്ട്മെന്റ്, ലോധ ഗ്രൂപ്പിന്റെ ദി പാര്‍ക്ക് പ്രോജക്റ്റിന്റെ ഭാഗമായ ലോധ മാര്‍ക്വിസിന്റെ 45-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.

രേഖകള്‍ പ്രകാരം, അപ്പാര്‍ട്ട്മെന്റും രണ്ട് പാര്‍ക്കിങ് സ്ഥലങ്ങളും മുരളി കൃഷ്ണന്‍ നായരാണ് വാടകയ്ക്കെടുത്തിരിക്കുന്നതെന്ന് സാപ്കി ഡോട്ട്കോമിനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ജൂലായില്‍ 45 കോടി രൂപയ്ക്കാണ് രോഹിത്തും പിതാവും ലോധ ഗ്രൂപ്പില്‍ നിന്ന് ഈ അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ അനുസരിച്ച്‌ 7 കോടി രൂപയാണ് താരത്തിന് ലഭിക്കുക, ഐപിഎല്ലില്‍ നിന്നും കോടികളാണ് താരത്തിന് ലഭിക്കുന്നത്. 692 കോടി രൂപയ്ക്ക് മുകളിലാണ് താരത്തിന്റെ മൊത്തം ആസ്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക