ചെക്ക് കേസില്‍ എം കെ മുനീർ എംഎല്‍എ രണ്ടു കോടി 60 ലക്ഷം രൂപ നല്‍കാൻ കോടതി വിധി. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീറിന്റെ പരാതിയിലാണ് ഇന്ത്യാവിഷൻ ചാനല്‍ ഒരു ലക്ഷം രൂപയും എം കെ മുനീർ, ഭാര്യ നഫീസ സഹപ്രവർത്തകനായിരുന്ന ജമാലുദ്ദീൻ ഫാറൂഖി എന്നിവർ ചേർന്ന് രണ്ടുകോടി 60 ലക്ഷം രൂപ തിരികെ നല്‍കാനും വിധിയായത്.

കോഴിക്കോട് ജെ എഫ് സി എം ഏഴാം കോടതിയുടെതാണ് വിധി. 2012-13 ല്‍ ഇന്ത്യാവിഷന്‍റെ നടത്തിപ്പിലേക്കായി വാങ്ങിയ ഒരു കോടി 34 കാല്‍ ലക്ഷം രൂപ തിരിച്ചുനല്‍ക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരൻ മുനീർ അഹമ്മദ് കോടതിയെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം അടച്ചില്ലെങ്കില്‍ ആറുമാസം തടവു ശിക്ഷ അനുഭവിക്കണം. ഫെബ്രുവരി 25നകം തുക അടക്കാൻ ആണ് കോടതി നിർദ്ദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക