തിരഞ്ഞെടുപ്പ് ബോണ്ട് സമ്ബ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെ രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ട്രസ്റ്റ് വഴിയുള്ള സംഭാവനകളില്‍ വൻകുതിപ്പ്.കഴിഞ്ഞ സാമ്ബത്തികവർഷം പ്രൂഡന്റ് ട്രസ്റ്റ് വഴി മാത്രം 1,075.70 കോടിയാണ് പാർട്ടികള്‍ക്ക് കിട്ടിയത്. അതിന് തൊട്ടുമുൻപുള്ള വർഷം (2022-23) 263 കോടിയായിരുന്നു ലഭിച്ചത്.
പ്രൂഡന്റ് ട്രസ്റ്റ് വഴി ആകെ ലഭിച്ചതില്‍ ഭൂരിഭാഗവും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ്. പ്രൂഡന്റിന് ലഭിച്ച തുക ആറ് പാർട്ടികള്‍ക്കാണ് ലഭിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ബി.ജെ.പി.ക്ക് 723.8 കോടി, കോണ്‍ഗ്രസിന് 156.4 കോടി, ബി.ആർ.എസിന് 85 കോടി, വൈ.എസ്.ആർ. കോണ്‍ഗ്രസിന് 72.5 കോടി, ടി.ഡി.പി.ക്ക് 33 കോടി, ജനസേനാപാർട്ടിക്ക് അഞ്ചുകോടി. ബോണ്ട് പദ്ധതി നിലവില്‍വന്ന 2018 മുതല്‍ ട്രസ്റ്റ് വഴിയുള്ള സംഭാവനകള്‍ കുറഞ്ഞിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





