നമ്മുടെ നാട്ടില് സുലഭമായി കിട്ടുന്ന മീനാണ് ചൂര അഥവാ ട്യൂണ. സീസണനുസരിച്ച്‌ ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെ കാണാം.അതായത് വലിയ വില കൊടുത്തൊന്നും വാങ്ങേണ്ട മീനല്ല. സാധാരണക്കാരനും വാങ്ങാവുന്ന മീന് തന്നെയാണ്. എന്നാല് ജപ്പാനില് അങ്ങനെയല്ല. ഈ മീനിന് വലിയ ഡിമാന്റാണ്.

റെക്കോര്ഡ് വിലയിലാണ് അവിടെ ഈ മീന് വില്ക്കപ്പെടുന്നത്. ഈ ചൂരമീന് അവിടുത്തെ വിവിഐപിയാണ്.ഈ അടുത്താണ് ജപ്പാനില് ഒരു ട്യൂണ വിറ്റത് വൈറലായത്. റെക്കോര്ഡ് വിലയ്ക്കാണ് ഈ മീന് വിറ്റു പോയത്. വില കേട്ട് ഞെട്ടിപ്പോവരുത്. 11 കോടി രൂപയ്ക്കാണ് ഈ മീന് വിറ്റിരിക്കുന്നത്. 276 കിലോ ഭാരവുമുണ്ട് ഈ മീനിന്. ലേലത്തിലാണ് ഇത്രയും വലിയ തുകയ്ക്ക് ഈ മീന് വില്ക്കപ്പെടുന്നത്. ഒരു ബൈക്കിന്റെ ഭാരവും നീളവുമുള്ള ഈ മല്സ്യത്തെ അമോറിയുടെ വടക്കുകിഴക്കന് പ്രിഫെക്ചറിലെ ഒമാ തീരത്തു നിന്നാണ് പിടിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടോക്കിയോയിലെ ടൊയോസു മാര്ക്കറ്റിലാണ് ഈ മീന് ലേലത്തില് റെക്കോര്ഡ് വിലയ്ക്കു വിറ്റത്. അവിടുത്തെ പ്രധാന റസ്റ്ററന്റായ ഒനോഡെറ ഗ്രൂപ്പാണ് ഇത്രയും രൂപ നല്കി ഈ മീന് വാങ്ങിയിരിക്കുന്നത്. ജനുവരിയില് നടന്ന പുതുവല്സര ലേലത്തിലാണ് ഇവര് ട്യൂണ വാങ്ങുന്നത്.

ബ്ലൂഫിന് വിഭാഗത്തില് പെട്ട ഈ മീന് ഉപയോഗിച്ചുള്ള വിഭവങ്ങള് ഒനൊഡേറ യുടെ റസ്റ്ററന്റുകളിലെല്ലാം വിളമ്ബുമെന്നാണ് ഒനൊഡെറ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ജാപ്പനീസുകാരുടെ വിശ്വാസ പ്രകാരം ട്യൂണ മീന് ഭാഗ്യം കൊണ്ടുവരുമെന്നാണ്. ഇവരുടെ വിശ്വാസ പ്രകാരം ട്യൂണ കഴിക്കുന്നവര്ക്ക് അടുത്ത വര്ഷം മികച്ചതായിരിക്കുമെന്നും പറയപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക