പ്രൊഫ. ആർ ജിതേന്ദ്ര വർമ സ്മാരക നാദം അവാർഡ്,പ്രകാശനം ചെയ്യാത്ത പുസ്തകങ്ങളിൽ നിന്ന്, തെരഞ്ഞെടുത്ത മൂന്ന് പുസ്തകങ്ങൾക്കാണ് നൽകുന്നത്. 120പുസ്തകങ്ങളാണ് അവാർഡുകൾക്കായി പരിഗണിച്ചത്.പി. കെ. ഗോപി (ഓർമ്മകൾ -ആകാശപ്പന്ത് ), ടി.കെ.സുവർണൻ (നോവൽ -അമ്മാമ്മയുടെ കേശുട്ടൻ ) എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ.
2025 ജനുവരി 30ന് പറവൂർ ജനജാഗ്രതി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. വയലാർ അവാർഡ് ജേതാവ് പ്രഭാ വർമ, പി. ജെ. ജെ. ആന്റണി,വയലാർ ഗോപാലകൃഷ്ണൻ,എ. ജെ. മൈക്കിൾ സെബാസ്റ്റ്യൻ, പ്രൊഫ. ആർ രാമരാജ വർമ,ജയലക്ഷ്മി വർമ, നെടുമുടി ഹരികുമാർ തുടങ്ങിയവർ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുക്കും. കഥാ കൃത്തും പുസ്തക രചയിതാവുമായ ജ്യോതിലക്ഷ്മി നമ്പ്യാർ തയ്യൂർ പൂക്കാട്ടിൽ നാരായണൻ നമ്പ്യാരുടേയും, സരസ്വതി നങ്ങ്യാരുടേയും മകളാണ്.
15ഓളം പുസ്തകങ്ങൾ എഴുതിയിട്ടുള്ള ജ്യോതിക്ക് നേരത്തെ മാധവികുട്ടി സ്മാരക പോത്സാഹന പുരസ്‌കാരവും ഇ- മലയാളി പോപ്പുലർ റൈറ്റർ അവാർഡും വേൾഡ് ക്രിയേറ്റീവ് ഫോറം പ്രവാസി കലാ സാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്.ഇപ്പോൾ മുംബൈ മുളുണ്ടിലാണ് താമസം.ഭർത്താവ് സുനിൽ.മകൾ അൻവിത.