വ്യത്യസ്ഥത മുഖമുദ്രയാക്കിയ കേരളത്തിലെ മികച്ച ഒരു വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഭക്ഷണ പ്രേമികളെ സംബന്ധിച്ച് ഫിറോസിന്റെ വീഡിയോസ് എന്നും ഒരു കൗതുകമാണ്.ആരും കാണാത്തതും കഴിക്കാത്തതുമായ ഭക്ഷണ വിഭവങ്ങള്‍ കാഴ്ച്ചക്കാർക്ക് മുന്നില്‍ ഇദ്ദേഹം എത്തിക്കാറുണ്ട്. വറുത്തരച്ച പാമ്ബ് കറി, 100 കിലോ മീന്‍ അച്ചാര്‍, ഉടുമ്ബ് ബാർബിക്യൂ അങ്ങിനെ അങ്ങിനെ പോകുന്നു ഫിറോസിക്കാ സ്പെഷ്യലുകള്‍. വിഭവങ്ങളില്‍ മാത്രമല്ല പലപ്പോഴും അതിന്റെ അളവുകളും കാഴ്ച്ചക്കാരെ ഞെട്ടിക്കാറുണ്ട്.
ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല അത് ആവശ്യക്കാരെ തിരിച്ചറിഞ്ഞ് അവർക്ക് വിളമ്ബി നല്‍കുകയെന്നതും ഫിറോസിന്റെ മാതൃകാപരമായ രീതിയാണ്. ഇതിനെയെല്ലാം പ്രശംസിച്ചുകൊണ്ട് ആരാധകരും എത്താറുണ്ട്. ഇപ്പോഴിതാ വീണ്ടും കാഴ്ച്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഫിറോസ്. 200 കിലോയുടെ ഒരു പോത്തിനെ നിർത്തിയങ്ങു പൊരിച്ചു.
അതും ജെസിബി ഉപയോഗിച്ച്. ഏതായാലും ഒരു ഭക്ഷണം പാകം ചെയ്യാനായി ജെസിബി ഉപയോഗിച്ച ലോകത്തെ ആദ്യത്തെ ആളായിരിക്കും ഫിറോസ് ചുട്ടിപ്പാറയെന്നാണ് ആരാധകരുടെ പ്രതികരണം. ജെസിബി ഉപയോഗിച്ചാണ് 200 കിലോയുള്ള പോത്തിനെ പ്രത്യേകം തയ്യാറാക്കിയ കമ്ബിയില്‍ കുത്തിനിര്‍ത്തിയത്. ശേഷം ആവശ്യമായ മസാലക്കൂട്ടുകള്‍ തേച്ചു നല്‍കി. തുടർന്ന് ജെസിബി ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ ഒരു ബാരല്‍ എടുത്ത് ആ പോത്തിനെ അതിനുള്ളിലാക്കി.
ആറ് മണിക്കൂര്‍ കൊണ്ടാണ് പോത്തിനെ ചുട്ടെടുത്തത്. തുടര്‍ന്ന് ജെസിബി ഉപയോഗിച്ചുതന്നെയാണ് ബാരലില്‍ നിന്നും വെന്ത പോത്തിനെ എടുക്കുന്നതും. സംഗതി രുചികരമാണെന്നാണ് രുചിച്ചതിന് ശേഷം ഫിറോസിന്റേയും കൂട്ടാളികളുടേയും പ്രതികരണം. ടേസ്റ്റ് ഉണ്ടോ കരിഞ്ഞോ എന്നുള്ളതല്ല ഇതിലെ കാര്യമെന്നും ഇതിനായി എടുത്തിട്ടുള്ള ആ എഫേർട്ടിന് ഒരു ബിഗ് സെല്യൂട്ട് എന്ന് ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.





