പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ മതില്‍ പൊളിച്ച്‌ എച്ച്‌ സലാം എംഎല്‍എ.ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് ജെസിബിയുമായി എത്തി സലാം എംഎല്‍എ പൊളിച്ചത്.

റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില്‍ പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് സലാം എംഎല്‍എ മതില്‍ പൊളിച്ചത്. പള്ളാത്തുരുത്തിയിലെ സന്താരിറ്റി റിസോര്‍ട്ടിനെതിരെയാണ് എംഎല്‍എയുടെ നടപടി. മതില്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയില്ലാതെ വന്നതോടെയാണ് മതില്‍ പൊളിക്കാന്‍ തീരുമാനിച്ചതെന്ന് സലാം എംഎല്‍എ പറയുന്നു. പൊതുവഴി കയ്യേറിയാണ് റിസോര്‍ട്ടിന്റെ മതില്‍ കെട്ടിയതെന്നും എംഎല്‍എ ആരോപിച്ചു. അതേസമയം, എംഎല്‍എ മതില്‍ പൊളിച്ചത് നിയമവിരുദ്ധമായെന്നാണ് സ്വകാര്യ റിസോര്‍ട്ട് ഉടമ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കിയതായും റിസോര്‍ട്ട് ഉടമ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ എംഎല്‍എയ്‌ക്കെതിരെ പരാതിയുടെ ആവശ്യമില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. റോഡിന് വീതി കൂട്ടേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്. മതില്‍ ഒരു വിഷയമാക്കേണ്ടതില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക