ഇന്ത്യൻ കായിക പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമമ്മദ് ഷമിയും, ഇന്ത്യൻ വനിത ടെന്നീസ് താരമായ സാനിയ മിർസയും.ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ വൈറല്‍ ആയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉയർന്നിരുന്നു.

മുഹമ്മദ് ഷമിയും ആദ്യ ഭാര്യ ഹാസിൻ ജഹാനും തമ്മില്‍ 2018 ഇല്‍ വിവാഹമോചിതരായിരുന്നു. സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റർ ഷൊയെബ്‌ മാലിക്കും 2023 ലാണ്‌ വിവാഹമോചിതരായത്. അതിനു ശേഷം 2024 ജനുവരിയോടെ ഷൊയെബ്‌ മാലിക്ക് പാകിസ്താനി നടിയായ സന ജാവേദിനെ കല്യാണം കഴിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു മുഹമ്മദ് ഷമി. ആ സമയം മുതലാണ് സാനിയ മിർസയും ഷമിയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ അതിനോട് അവർ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ഇരുവരും ദുബായില്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണെന്നും അവർ തമ്മില്‍ പ്രണയത്തിലല്ല എന്നൊക്കെയുമുള്ള വാദങ്ങളും ഉയർന്നു വരുന്നുണ്ട്. എഐയിലൂടെ ഈ ചിത്രങ്ങള്‍ വ്യാജമാക്കിയതാണെന്നാണ് ആരാധകർ വ്യക്തമാകുന്നത്. ഈ ചിത്രങ്ങള്‍ വ്യാജമാണോ അല്ലയോ എന്നതിനെ കുറിച്ച്‌ താരങ്ങള്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക