മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പ്രൊജക്റ്റ് തൊഴിലാളികൾക്ക് ‘പ്രയാസ്’ കാമ്പെയ്‌നിലൂടെ നിർണായകമായ സുരക്ഷാ ബോധവൽക്കരണം നൽകി. അതിൽ നിർമ്മാണ തൊഴിലാളികൾക്കായി 100 നുകദ് നാടകങ്ങൾ (തെരുവ് നാടകങ്ങൾ) അവതരിപ്പിച്ചു. തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനായി സംഘടിപ്പിച്ച ഈ കാമ്പെയ്‌നിൽ ഇടനാഴിയിലുടനീളം വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള 13,000-ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു.
നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ്റെ കണക്കനുസരിച്ച്, ജൂൺ മുതൽ , ഡിസംബർ വരെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ കാമ്പെയ്ൻ, നിർണായകമായ സുരക്ഷാ പാഠങ്ങൾ നൽകാൻ തെരുവ് നാടകങ്ങൾ കൊണ്ട് സാധിച്ചു എന്ന വിലയിരുത്തലിൽ ആണ് ഉദ്യോഗസ്ഥർ. സുരക്ഷാ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൽ, എമർജൻസി റെസ്‌പോൺസ് പ്രോട്ടോക്കോളുകൾ, ഉയരങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള മുൻകരുതലുകൾ, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിൻ്റെ പ്രാധാന്യം എന്നിവ ഉൾപ്പെട്ടതായിരുന്നു വിഷയങ്ങൾ.




