വിമത വിഭാഗം വൈദീകരുടെയും വിശ്വാസികളുടെയും ഭീഷണിയെ ഭയക്കാതെ തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയില്‍ സിനഡ് കുർബാന അർപ്പിച്ച്‌ അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ.ഇന്ന് രാവിലെയാണ് മാർ ബോസ്കോ പുത്തൂർ ഏകികൃത കുർബാന അർപ്പിച്ചത്.

നേരത്തെ തിരുവാങ്കുളം പള്ളിയില്‍ മാർ ബോസ്കോ പുത്തൂർ എത്തിയാല്‍ ചാണകവെള്ളം തളിക്കുമെന്ന് വിമത വിഭാഗം പ്രഖ്യാപിച്ചിരുന്നു. തൃപ്പൂണിത്തുറ ഫെറോനയിലെ ചില വിമത വിഭാഗം വിശ്വാസികളാണ് ഈ ഭീഷണി മുഴക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെ വിശ്വാസികള്‍ പോലീസില്‍ പരാതിയും നല്‍കി.എന്നാല്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് അതിരൂപതയും തീരുമാനിച്ചു.

മംഗളവാർത്ത കാലത്തിന്റെ മൂന്നാം ഞായറില്‍ തന്നെ തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയിലെത്തി സഭയുടെ പരിശുദ്ധ ഏകീകൃത കുർബാന മാർ ബോസ്കോ അർപ്പിച്ചു. തിരുവാങ്കുളം ഇടവക വികാരി ഫാ. ആന്റണി പൂതവേലി, ഫാ. ജിസ്മോൻ പയ്യപ്പിള്ളി എന്നിവർ സഹകാർമ്മികരായി.

കുർബാന തടസ്സപ്പെടുത്താൻ വന്നാല്‍ കൈകാര്യം ചെയ്യുമെന്ന് തിരുവാങ്കുളത്തെ വിശ്വാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു ഭയന്നാകണം വിമതരാരും പള്ളിയില്‍ വന്നതുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക