മുംബൈ:മുംബൈയിൽ ചെമ്പൂർ ഷെൽ കോളനി ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ മണ്ഡലപൂജാ മഹോത്സവത്തിന്റെ ഭാഗമായി ഗാനമേള അവതരിപ്പിക്കാൻ വിജയ് യേശുദാസും റിമി ടോമിയുമെത്തുന്നു. കാലങ്ങളായി ഡോ.കെജെ യേശുദാസ്‌ സ്ഥിരമായി ചെമ്പൂരിലെ മണ്ഡല പൂജക്കാലത്ത് ഗാനമേള അവതരിപ്പിച്ചിരുന്നതാണ്. ഈ വർഷവും യേശുദാസും മകൻ വിജയ് യേശുദാസും ചേർന്നാണ് പരിപാടി അവതരിപ്പിക്കാൻ തയ്യാറെടെപ്പുകൾ നടത്തിയത് എങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ യേശുദാസിന് എത്തി ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് വിജയും റിമിയും ചേർന്ന് ഭക്തിഗാനമേള നയിക്കുന്നത്.

ഷെൽ കോളനി കാമരാജ് മൈതാനിൽ ഡിസം.14,ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘ശ്രുതിലയ സന്നിധി’ യിൽ റിമി ടോമി, നിത്യ മാമ്മൻ, കൗശിക് എന്നിവരുൾപ്പെടെയുള്ള പ്രശസ്ത ഗായകർ അണി നിരക്കും. ഡിസംബർ 15 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് അരങ്ങേറുന്ന നൃത്ത സംഗമത്തിൽ മനീഷാ ജീത്, നിലേഷ്, ദക്ഷ, ഡോ കലാമണ്ഡലം വിജയശ്രീ പിള്ള, ഡോ ഐശ്വര്യ വാരിയർ തുടങ്ങിയ പ്രശസ്തർ അരങ്ങിലെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക