മുംബൈ:മുംബൈ ചിത്രകാരനും കവി യുമായ ടി.കെ. മുരളീധരൻ്റെ ചിത്രപ്രദർശനം ജഹാംഗീർ ആർട്ട് ഗാലറി നമ്പർ മൂന്നിൽ ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിച്ചു.ഇന്ന് മുതൽ ഡിസംബർ ഒൻപതുവരെ പ്രദർശനം നടക്കും. ‘നെക്സ്റ്റ് സ്റ്റേഷൻ ഘാട്കോപർ’ എന്ന് നാമകരണം ചെയ്ത സോളോ എക്സിബിഷനിൽ മുരളീധരൻ വരച്ച വിവിധ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരിയിൽ ജനിച്ച മുരളീധരൻ 1994 മുതൽ മുംബൈ ഘാട്കോപറിൽ തുണിത്തരങ്ങളിൽ ഹാൻഡ് പെയിന്റ്റിങ് ഡിസൈൻ ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്നു.നഗരത്തിൻ്റെ ഇരു ണ്ടമുഖങ്ങളും ഭ്രമാത്മക കാഴ്ചകളുമൊക്കെ തൻ്റെ കവിത കളിലും ചിത്രങ്ങളിലും വിഷയമാ ക്കിവരുന്ന മുരളീധരൻ 2007-ൽ തുടങ്ങി ഇന്ത്യയിലെ വിവിധയിടങ്ങളിലെ ഗാലറികളിൽ സോളോ, ഗ്രൂപ്പ് ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുള്ള മുരളീധൻ നേത്രാവതി (2005), അഴൽനദികൾ (2015) എന്നിങ്ങനെ രണ്ട് കവി താസമാഹാരങ്ങൾ പ്ര സിദ്ധീകരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ 2009-ലും 2012-ലും 2015-ലും എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ 2013-ലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: 9821182560.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക