മുംബൈ:ഡിസംബർ 6 ന് നടക്കാനിരിക്കുന്ന മഹാപരിനിർവാൻ ദിവസ് സമയത്ത് കനത്ത തിരക്ക് കണക്കിലെടുത്ത്, തിരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് സെൻട്രൽ റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നു. ഡിസംബർ 2 മുതൽ 9 വരെയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റിൻ്റെ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.മുംബൈ ഡിവിഷനിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ദാദർ, താനെ, കല്യാൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന നിയന്ത്രിച്ചിരിക്കുമെന്ന് റെയിൽവെ ഇന്നലെ അറിയിച്ചു.കൂടാതെ,അകോല, നന്ദുര,മൂർത്തിജാപൂർ, ഷെഗാവ്, മൽകാപൂർ, ഭുസാവൽ, ജൽഗാവ്, പച്ചോര, ചാലിസ്‌ഗാവ്, മൻമാഡ്, ഭുസാവൽ ഡിവിഷനിലെ നാസിക്, നാഗ്പൂർ ഡിവിഷനിലെ വാർധ, പൂനെ ഡിവിഷനിലെ പുണെ സ്റ്റേഷൻ, സോലാപൂർ ഡിവിഷനിലെ സോലാപൂർ സ്റ്റേഷൻ എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->