ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ എല്ലാം പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കാറുണ്ട്. എന്നാല്‍ ഇത്തരം പരസ്യങ്ങളോട് നോ പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മാതൃകയായ യുവ താരമാണ് കാര്‍ത്തിക് ആര്യന്‍. പുതിയ ചിത്രം ‘ഭൂല്‍ ഭുലയ്യ 3’യുടെ പ്രമോഷന്‍ വേളയിലും താരം ഇതിനെ കുറിച്ച്‌ സംസാരിച്ചു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിദ്യ ബാലനും കാര്‍ത്തിക് ആര്യനും പങ്കെടുത്ത പരിപാടിയിലാണ് നടന്‍ സംസാരിച്ചത്. പരിപാടിയില്‍ കാര്‍ത്തിക് ആര്യന്‍ പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണത്തെ കുറിച്ച്‌ അവതാരകന്‍ ചോദിക്കുകയായിരുന്നു.’പാന്‍ മസാല പരസ്യങ്ങള്‍ ഞാന്‍ നിരസിച്ചു. അത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമായതിനാലാണ് ആ ഓഫര്‍ നിരസിച്ചത്. അവര്‍ ഒരുപാട് വലിയ പ്രതിഫലം തരാന്‍ തയ്യാറായിരുന്നെങ്കിലും അതിലൊന്നും ഞാന്‍ വീണുപോയില്ല’ എന്നാണ് കാര്‍ത്തിക് ആര്യന്‍ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പാന്‍ മസാലയുടെ പരസ്യവും കോണ്ടത്തിന്റെ പരസ്യവും തമ്മിലാണ് മത്സരമെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. കാര്‍ത്തിക് പാന്‍ മസാലയ്ക്ക് പിന്തുണ നല്‍കുന്നതിന് പകരം ഒരു ഹെല്‍ത്ത് പ്രോഡക്റ്റായ കോണ്ടം തിരഞ്ഞെടുത്തു. സുരക്ഷയാണ് പ്രധാനം എന്നാണ് വിദ്യ ബാലന്‍ പറഞ്ഞത്.അതേസമയം, അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യ 3 ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായി എത്തിയ ഭൂല്‍ ഭുലയ്യക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിദ്യ ബാലന്‍, മാധുരി ദീക്ഷിത്ത്, തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക