ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹെെക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ശസ്‌ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ് ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി ജാമ്യം അനുവദിച്ചിരിക്കുന്നത്. ബെല്ലാരി സെൻട്രല്‍ ജയിലില്‍ നിന്നുള്ള ഡോക്ടർമാരുടെ സംഘവും ബെല്ലാരി സർക്കാർ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവന്റെ റിപ്പോർട്ടും മുദ്രവച്ച കവറില്‍ കോടതിയില്‍ സമ‌പ്പിച്ചിരുന്നു. ഇത് വിലയിരുത്തിയശേഷമാണ് ജാമ്യം അനുവദിച്ചത്.

ഇരുകാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും മെെസൂരിവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ദർശന്റെ ആവശ്യം. എഴുദിവസത്തിനുള്ളില്‍ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്‌പോർട്ടും സമർപ്പിക്കണമെന്ന് കോടതി അറിച്ചു. ചെലവുകള്‍ സ്വയം വഹിച്ചോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്. എത്ര ദിവസം ആശുപത്രിയില്‍ കിടക്കണമെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജാമ്യ ഹർജിയില്‍ ഇല്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷൻ ജാമ്യം എതിർത്തു. സർക്കാർ ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്താമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടൻ ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ നടൻ കൊലപ്പെടുത്തിയത്.19 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍ എട്ടിനാണ് രേണുകാസ്വാമി കൊല്ലപ്പെട്ടത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. പവിത്രയെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലിലാണ് ദർശൻ ഇപ്പോള്‍ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക