ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ ലഭിച്ചു. അടുത്ത അധ്യായന വർഷത്തിൽ പതിനൊന്നാം ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ ജെ ജയലക്ഷ്മി അറിയിച്ചു.
2019ൽ പ്രവർത്തനം ആരംഭിച്ച ഗലീലിയോ സ്കൂൾ കുറഞ്ഞ കാലം കൊണ്ട് അധ്യായന രംഗത്തും കലാ-കായിക മേഖലയിലും മികച്ച നിലവാരം കാഴ്ച്ചവയ്ക്കുന്ന സ്ഥാപനമാണ്. ഖത്തർ സ്കൗടസ് ആൻഡ് ഗൈഡ്സിന്റെ യുണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 1700 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





