ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ലോട്ടറിയായ ഈസി ലോട്ടറി.ഇന്‍ അവതരിപ്പിച്ചു. മേഘാലയ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈസി ലോട്ടറിയില്‍ ഒന്നാം സമ്മാന വിജയിക്ക് അമ്ബത് കോടി രൂപ ലഭിക്കും. 5000 രൂപയാണ് ടിക്കറ്റിന്റെ വില.

ടിക്കറ്റ് വാങ്ങുന്നത് മുതല്‍ സമ്മാനത്തുക വിതരണം ചെയ്യുന്നതു വരെ തടസ്സമില്ലാത്തതും സുതാര്യവുമായ അനുഭവം നല്‍കുക എന്നതാണ് ഡിജിറ്റല്‍ ലോട്ടറിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഇ.ആര്‍.ടി.എസ് കമ്മീഷണര്‍ & സെക്രട്ടറി പ്രവീണ്‍ ബക്ഷി (ഐ.എ.എ,സ്.), മേഘാലയ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എം.എസ്.എന്‍.മാരക്ക് എന്നിവരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിലാണ് ഡിജിറ്റല്‍ ലോട്ടറി അവതരിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://easylottery.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക