ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ഉന്നതപദവിയില്‍ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍നിന്ന് രാജിവെക്കാൻ തയ്യാറാണെന്നും മമത പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ജൂനിയർ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഡോക്ടർമാർ പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

കൂടിക്കാഴ്ചയ്ക്കായി രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ ഇങ്ങനെ പ്രതികരിച്ചത്.കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ജൂനിയർ ഡോക്ടർമാരോട് മമതാ രൂക്ഷമായി പ്രതികരിച്ചു. ഞാൻ രാജിവെക്കാൻ തയ്യാറാണ്. ആർജി കർ ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കുകതന്നെയാണ് എന്റെയും ആവശ്യം, മമത പറഞ്ഞു.ൈ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലും തത്സമയസംപ്രഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15-ല്‍ കൂടുതല്‍ ആളുകള്‍ ചർച്ചയില്‍ പങ്കെടുക്കരുതെന്നും നിർദേശമുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ചയ്ക്കായി കാത്തുനിന്നു. പക്ഷേ അവർ സ്ഥലത്തെത്തിയില്ല. ആർജി കർ ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഡോക്ടർമാർ ആവശ്യപ്പെട്ടതുപോലെ തത്സമയം സംപ്രഷണം ചെയ്യാനാവില്ലെന്നും മമ്ത പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക