സാമന്തയും സംയുക്തയും തമ്മിലുള്ള രൂപ സാദൃശ്യം യാദൃശ്ചികം അല്ല; ഇരുവരും ഗോൾഡൻ റേഷ്യോ കണക്കനുസരിച്ച് മുഖത്ത് മാറ്റം വരുത്തി? മുഖ സൗന്ദര്യത്തിലെ ഗോൾഡൻ റേഷ്യോ എന്ത്? വിശദമായി വായിക്കാം.
സൗന്ദര്യവർദ്ധനവിനായി നടിമാരും നടന്മാരും ചെയ്യുന്ന കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ വളരെ ചർച്ചയാവാറുണ്ട്. ചെറിയ ചെറിയ മാറ്റങ്ങള്‍ മുഖത്ത് വരുത്തി സൗന്ദര്യം വർദ്ധിപ്പിക്കാനായി ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ബോളിവുഡിലും ഹോളിവുഡിലും മാത്രമല്ല ഇങ്ങ് മോളിവുഡില്‍ വരെ കോസ്‌മെറ്റിക് ശസ്ത്രക്രിയ ചെയ്യുന്ന താരങ്ങളുണ്ട്. ചിലർ രഹസ്യമാക്കി വയ്ക്കുമെങ്കിലും ആരാധകരും വിമർശകരും പലപ്പോഴും മാറ്റങ്ങള്‍ എളുപ്പം കണ്ടുപിടിക്കും.
ഈ അടുത്ത കാലത്തായി മലയാളി നടി സംയുക്ത മേനോനും തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭവും തമ്മിലുള്ള രൂപസാദൃശ്യം എല്ലാവരും ചർച്ച ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിന്ന് ചുവടുമാറ്റിയ സംയുക്ത ഇന്ന് തെലുങ്കിലെ മിന്നും താരമാണ്. സംയുക്തയെ സാമന്തയെ പോലെയുണ്ടെന്നാണ് തെലുങ്ക് ആരാധകർ പറയുന്നത്. അത്രയേറെ രൂപസാദൃശ്യം ഇരുവർക്കും ഉള്ളതിനാല്‍ സഹോദരിമാരാണോ അതോ ബന്ധുക്കള്‍ വല്ലതുമാണോ എന്ന സംശയം പോലും ഉദിച്ചു.
ബ്യൂട്ടി സ്റ്റാൻഡേർഡ് അനുസരിച്ച് മുഖത്ത് മാറ്റം വരുത്തുന്ന് താരങ്ങള്‍ക്കാണ് ഈ രൂപസാദൃശ്യം ഉള്ളത്.സാമന്തയുടെയും സംയുക്തയുടെയും പഴയഫോട്ടോകള്‍ പരിശോധിക്കുമ്ബോള്‍ ഇരുവർക്കും ഒരുപാട് മാറ്റങ്ങള്‍ പ്രകടമാണെന്നും കോസ്മറ്റോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കോസ്മറ്റോളജിസ്റ്റുകള്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. നടിമാർ തമ്മില്‍ രൂപസാദൃശ്യം തോന്നുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഗോൾഡൻ റേഷ്യോ അനുപാതമനുസരിച്ച് മുഖത്ത് മാറ്റങ്ങൾ വരുത്തിയതാണ് ഇവരുടെ രൂപസാദൃശ്യത്തിന് കാരണം.
എന്താണ് ഗോൾഡൻ റേഷ്യോ?
മുഖ സൗന്ദര്യത്തില്‍ ഗോള്‍ഡൻ റേഷ്യോ എന്നൊരു ഘടകമുണ്ട്. ഈ അനുപാതമുള്ള മുഖങ്ങള്‍ ഏറ്റവും ആകർഷണമുള്ള മുഖമായി കണക്കാക്കപ്പെടുന്നു.ഇത് പ്രകാരം നെറ്റിത്തടത്തില്‍ നിന്നും പുരികം വരെയുള്ള അകലവും പുരികം മുതല്‍ മൂക്കിന്റെ താഴെവരെയുള്ള അകലവും മൂക്കിന്റെ താഴ്ഭാഗം മുതല്‍ താടിവരെയുള്ള അകലവും ഏറെക്കുറെ തുല്യമാകണം. താടിയെല്ല് വി ഷെയ്പ്പില്‍ അയിരിക്കണം. ജോലൈൻ കൃത്യമായിരിക്കണം. കവിളിലെ മാംസം താഴേക്ക് അധികം തൂങ്ങിനില്‍ക്കാൻ പാടില്ല. കൂടാതെ മേല്‍ചുണ്ടും കീഴ്ചുണ്ടും ഏകദേശം ഒരുപോലെ ആയിരിക്കണം.