മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് കനിഹ. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടിയത്. ഈ ചിത്രത്തിലെ ഡെയ്സി എന്ന കഥാപാത്രം താരത്തിന് വലിയൊരു സ്വീകാര്യത തന്നെയാണ് നല്‍കിയത്. ഈ ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. എങ്കിലും പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് ഈ കഥാപാത്രം തന്നെയാണ്..

മലയാളത്തിലും തമിഴിലും അന്യഭാഷകളിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്..ഇപ്പോള്‍ ഏറ്റവും പുതിയ റിലീസ് ആയ ഗോട്ട് എന്ന ചിത്രത്തിലും ഒരു കാമിയോ റോളില്‍ താരം എത്തുന്നുണ്ട്.ഈ ചിത്രത്തിന്റെ മേക്കപ്പ് സംബന്ധമായി താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുഖം മുഴുവൻ പൊള്ളിയ അവസ്ഥയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആളുകളാണ് കാര്യങ്ങള്‍ അറിയാതെ എന്താണ് കനിഹയ്‌ക്ക് സംഭവിച്ചത് എന്ന് ചോദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.. അതേസമയം വ്യക്തമായി തന്നെ താരം ക്യാപ്ഷനില്‍ തന്റെ കാമിയോ റോളിന്റെ പ്രത്യേകതയാണ് ഇത് എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. ക്യാപ്ഷൻ വായിക്കാതെയാണ് പലരും എന്ത് സംഭവിച്ചു എന്ന് ചോദിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക